‘ഈ പ്രശ്‌നം പരിഹരിക്കാൻ എന്നെ സഹായിക്കാമോ?’ – ട്വിറ്റർ അക്കൗണ്ട് തിരികെ ലഭിക്കാൻ അഭ്യർത്ഥനയുമായി ഖുശ്‌ബു

സമൂഹ മാധ്യമങ്ങളിൽ സജീവമാണ് നടി ഖുശ്‌ബു. ട്വിറ്ററിലൂടെയാണ് കൂടുതലും തന്റെ അഭിപ്രായങ്ങളും ഔദ്യോഗിക വിശേഷങ്ങളും ഖുശ്‌ബു പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ തന്റെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയം ഉന്നയിക്കുകയാണ് ഖുശ്‌ബു.

‘ട്വിറ്ററില്‍ നിന്ന് എനിക്ക് ഒരു സന്ദേശം ലഭിച്ചു, മൂന്ന് തവണ പലതരത്തില്‍ ലോഗിൻ ചെയ്യാന്‍ ശ്രമിച്ചിരുന്നതിനാല്‍ എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി തോന്നുന്നു. കഴിഞ്ഞ 48 മണിക്കൂറായി എനിക്ക് ലോഗിന്‍ ചെയ്യാനോ പാസ് വേഡ് മാറ്റാനോ കഴിയുന്നില്ല. എന്റെ അക്കൗണ്ട് താത്കാലികമായി നിര്‍ത്തിവെയ്ക്കാനും സാധ്യതയുണ്ടെന്ന് ട്വിറ്റര്‍ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് വ്യക്തതയില്ല. പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് ആര്‍ക്കെങ്കിലും എന്നെ അപ്ഡേറ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ നന്നായിരിക്കും. വീട്ടില്‍ തന്നെ കഴിയു..സുരക്ഷിതമായി തുടരൂ..’ ഖുശ്‌ബു പറയുന്നു.

ഇൻസ്റ്റഗ്രാമിലൂടെയാണ് ട്വിറ്റർ അക്കൗണ്ട് നഷ്‌ടമായ വിവരം ഖുശ്‌ബു പങ്കുവെച്ചത്. കൊവിഡ് പ്രതിരോധ വാർത്തകൾ നിരന്തരമായി ഖുശ്‌ബു ട്വിറ്ററിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു.