‘വളരെ നാളുകൾക്ക് ശേഷം പഴയ സുഹൃത്തുക്കൾ ഒത്തുചേർന്നപ്പോൾ..’- രംഭയ്ക്ക് ഒപ്പമുള്ള ചിത്രങ്ങളുമായി ഖുശ്‌ബു

August 5, 2022

തമിഴ് സിനിമാലോകത്ത് സൗഹൃദങ്ങൾ കാത്തുസൂക്ഷിക്കുന്ന നടിയാണ് ഖുശ്‌ബു. സഹതാരങ്ങളോട് എന്നും അടുപ്പം പുലർത്തുന്ന നടി ഇപ്പോഴിതാ, വർഷങ്ങൾക്ക് ശേഷം നടി രംഭയെ കണ്ടുമുട്ടിയ സന്തോഷം പങ്കുവയ്ക്കുകയാണ്. ‘മിൻസാര കണ്ണാ’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. രംഭയുടെ വീട്ടിൽ ഒത്തുചേർന്ന സന്തോഷം ഇരുനായികമാരും പങ്കുവെച്ചിട്ടുണ്ട്.

‘പഴയ സുഹൃത്തുക്കളെ കാണുന്നതും വിഭവസമൃദ്ധമായ ബിരിയാണി കഴിക്കുന്നതും പോലെ മറ്റൊന്നും സന്തോഷം പകരരാനില്ല. കുട്ടികൾ കൂടിച്ചേരുമ്പോൾ ആ സൗഹൃദം കൂടുതൽ അർത്ഥവത്താകുന്നു. രംഭയും കുട്ടികളുമായി ചെന്നൈയിലെ അവളുടെ മനോഹരമായ വീട്ടിൽ ചെലവഴിച്ചത് അത്തരമൊരു മനോഹരമായ സന്ധ്യയാണ്. എപ്പോഴും ഊഷ്മള ഹൃദയമുള്ള വ്യക്തി. നമുക്ക് ഉടൻ വീണ്ടും കാണാം. ലവ് യു ജയാ..’- ഖുശ്‌ബു കുറിക്കുന്നു.

രംഭ എഴുതിയതിങ്ങനെ, ‘വളരെ നാളുകൾക്ക് ശേഷം സുഹൃത്തുക്കളുമായി ഒത്തുചേരുന്ന മനോഹരമായ സമയം..ലവ് യു ഖുഷ് , നന്ദി ‘. നിലവിൽ രംഭ സിനിമകളിൽ സജീവമല്ല. 2021ൽ രജനികാന്ത് നായകനായ ‘അണ്ണാത്തെ’ എന്ന ചിത്രത്തിലാണ് ഖുശ്ബു അവസാനമായി അഭിനയിച്ചത്. ഒട്ടേറെ ചിത്രങ്ങളിൽ നടി വേഷമിടുന്നുണ്ട്.

Read Also: വനമധ്യത്തിൽ കുടുങ്ങിയ മൂന്ന് ഗർഭിണികളെ രക്ഷിച്ചു; കേരളാ പൊലീസിനും ആരോഗ്യപ്രവർത്തകർക്കും അഭിനന്ദനങ്ങളറിയിച്ച് ആരോഗ്യമന്ത്രി

തെന്നിന്ത്യൻ സിനിമാലോകത്തെ പ്രിയതാരമാണ് ഖുശ്‌ബു. മലയാളത്തിൽ എല്ലാ സൂപ്പർതാരങ്ങൾക്കൊപ്പവും ഖുശ്‌ബു വേഷമിട്ടിട്ടുണ്ട്. മാത്രമല്ല, സിനിമാ സൗഹൃദങ്ങൾ ഖുശ്‌ബു കാത്തുസൂക്ഷിക്കുന്നുണ്ട്. അൻപതുവയസ് പിന്നിട്ട നടി ഫിറ്റ്നസിന് വളരെയധികം പ്രാധാന്യം നൽകുന്നുണ്ട്.  അടുത്തിടെ നടിയുടെ മേക്കോവർ ചിത്രങ്ങൾ ശ്രദ്ധനേടിയിരുന്നു.

Story highlights- Khushbu and Rambha catch up after long