‘എല്ലാരും വിചാരിക്കും, ഗൾഫുകാരുടെ മക്കൾ ഭയങ്കര ലക്കിയാണെന്ന്..’- ചിരിവേദിയെ കണ്ണീരണിയിച്ച് ശ്രീവിദ്യ

March 31, 2023

മലയാളികളുടെ ഇഷ്ട ടെലിവിഷൻ ഷോയാണ് ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. രസകരമായ ഗെയിമുകളും ചിരിയും ആഘോഷങ്ങളുമായി നിറയുന്ന സ്റ്റാർ മാജിക്കിന്റെ ഓരോ എപ്പിസോഡും പ്രേക്ഷകർ ഏറ്റെടുക്കാറുണ്ട്. സിനിമാതാരമെങ്കിലും സ്റ്റാർ മാജിക് വേദിയിലൂടെ ആരാധകരെ സമ്പാദിച്ച നടിയാണ് ശ്രീവിദ്യ. രസികൻ കൗണ്ടറുകളുമായി നിറയുന്ന ശ്രീവിദ്യ സ്റ്റാർ മാജിക്കിലെത്തിയ സമയത്ത് അച്ഛനെക്കുറിച്ച് മനസുതുറന്നത്‌ വളരെയധികം ശ്രദ്ധേയമായിരുന്നു.

ഗൾഫുകാരുടെ മക്കളുടെ അവസ്ഥയാണ് ശ്രീവിദ്യ പറഞ്ഞത്. ശ്രീവിദ്യയുടെ അച്ഛൻ പ്രവാസിയായിരുന്നു. ‘എല്ലാരും വിചാരിക്കും, ഗൾഫുകാരുടെ മക്കൾ ഭയങ്കര ലക്കിയാണെന്ന്..നമ്മുടെ ഫ്രണ്ട്‌സൊക്കെ പറയാറുണ്ട്, എന്തും വിചാരിച്ചാൽ അതൊക്കെ കിട്ടാറുണ്ടല്ലോ എന്നൊക്കെ. ഞാൻ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അച്ഛൻ പോയത് അച്ഛൻ പിന്നെ വരുന്നത് ഞാൻ പ്ലസ് വണ്ണിൽ പഠിക്കുമ്പോഴാണ്. പെൺകുട്ടികളുടെ ആൺകുട്ടികളുടെയും ഏറ്റവും വളർച്ചയുള്ള പ്രായം അതാണല്ലോ. പെൺകുട്ടികളാണെങ്കിൽ പാവാട പ്രായത്തിൽ നിന്ന് ചുരിദാറിലേക്ക് മാറുന്ന പ്രായം. അപ്പോൾ തിരിച്ചുവന്ന അച്ഛന് എന്നെ മനസിലാകുന്നില്ല’- ശ്രീവിദ്യ പറയുന്നു.

Read Also: മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

‘കാണുമ്പോൾ എല്ലാമുണ്ട്. പക്ഷെ ഞങ്ങളുടെ വളർച്ചയൊന്നും അച്ഛൻ കണ്ടിട്ടില്ല.’- ശ്രീവിദ്യ പറയുന്നു. കേരളത്തിലെ മിക്ക പ്രവാസികളുടെയും വീട്ടിലെ അവസ്ഥ ഇതൊക്കെ തന്നെയായിരിക്കും എന്നാണ് ശ്രീവിദ്യ പറയുന്നത്. അതേസമയം, മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഒരു ആഘോഷമാണ് സ്റ്റാർ മാജിക്. രസകരമായ സ്കിറ്റുകളും താര വിശേഷങ്ങളുമൊക്കെയായി ഈ മഹാമാരിക്കാലത്തും ആളുകളുടെ മനസ് നിറയ്ക്കുകയാണ് ഫ്‌ളവേഴ്‌സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്. തിരക്കുകളിൽ നിന്നും മാറി അല്പനേരം ചിരിയുടെയും ആഘോഷത്തിന്റെയും ലഹരി പ്രേക്ഷകരിലേക്ക് സ്റ്റാർ മാജിക് പകരുകയാണ്. 

Story highlights- sreevidhya about expatriate life