മരിച്ചു കിടക്കുന്ന അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന കുഞ്ഞ് ലംഗൂർ; നൊമ്പരമായൊരു കാഴ്ച്ച-വിഡിയോ

February 25, 2023
Langur weeping

മനുഷ്യരെ പോലെ മൃഗങ്ങൾക്കും തങ്ങളുടെ മാതാപിതാക്കൾ പ്രിയപ്പെട്ടവരാണ്. ഏറെ ശ്രദ്ധയോടെയാണ് മൃഗങ്ങൾ തങ്ങളുടെ കുഞ്ഞുങ്ങളെ നോക്കുന്നതും പരിപാലിക്കുന്നതും. അത് കൊണ്ട് തന്നെ തങ്ങളുടെ മാതാപിതാക്കളോട് വലിയ അടുപ്പം മൃഗങ്ങൾക്ക് ഉണ്ടാവും. അവരുടെ വേർപാട് മനുഷ്യരെ പോലെ തന്നെ മൃഗങ്ങൾക്കും ഹൃദയഭേദകമാണ്.

ഇപ്പോൾ മരിച്ചു പോയ തന്റെ അമ്മയെ കെട്ടിപ്പിടിച്ചു കരയുന്ന ഒരു കുഞ്ഞ് ലംഗൂറാണ് സമൂഹമാധ്യമങ്ങളിൽ ആളുകൾക്ക് നൊമ്പരമാവുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്‌എസ്) ഓഫീസർ സുശാന്ത നന്ദയാണ് ഒരു കുഞ്ഞ് ലംഗൂർ മരിച്ചുപോയ അമ്മയെ കെട്ടിപ്പിടിച്ചു കരയുന്നതിന്റെ ഹൃദയഭേദകമായ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. അസമിലാണ് സംഭവം നടന്നത്. ട്വിറ്ററിൽ പങ്കിട്ട ദൃശ്യങ്ങൾ ഏറെ വേദനാജനകമാണ്.

“ഇത് എന്നെ ദീർഘകാലം വേട്ടയാടും. അസമിൽ ഒരു ഗോൾഡൻ ലംഗൂർ റോഡിൽ കൊല്ലപ്പെട്ടു. എന്താണ് സംഭവിച്ചതെന്ന് അറിയാതെ കുഞ്ഞ് ഇപ്പോഴും അതിന്റെ കൈയിലാണ്. കുഞ്ഞിനെ രക്ഷിക്കാൻ വേണ്ട എല്ലാ നടപടികളും സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് അറിയാൻ കഴിയുന്നത്”- വിഡിയോ പങ്കുവെച്ചു കൊണ്ട് സുശാന്ത് നന്ദ കുറിച്ചു. അമിതവേഗതയിൽ വന്ന വാഹനമിടിച്ചാണ് കുഞ്ഞു ലംഗൂറിന്റെ അമ്മ കൊല്ലപ്പെട്ടത്.

Read More: “എന്തൊരു കരുതലാണീ ആനയ്ക്ക്..”; ഇഷ്‌ടപ്പെട്ട ഭക്ഷണം കഴിച്ച് വീട്ടിൽ നിന്നിറങ്ങി വരുന്ന ആന, വീടിന് കേടു പാടുണ്ടാവാതിരിക്കാൻ അതീവ ശ്രദ്ധ-വിഡിയോ

അതേ സമയം കുറച്ചു നാൾ മുൻപ് സുശാന്ത് നന്ദ പങ്കുവെച്ച ഒരു വിഡിയോ വൈറലായി മാറിയിരുന്നു. തനിക്കേറെ പ്രിയപ്പെട്ട ഒരു പലഹാരം കഴിക്കാൻ ഒരു വീട്ടിൽ കയറി അവിടെ നിന്ന് വീട്ടുകാരനെ പോലെ ഇറങ്ങി വരുന്ന ഒരു ആനയുടെ വിഡിയോയാണ് അദ്ദേഹം പങ്കുവെച്ചത്. ഒരു വീട്ടിലെ ചെറിയ വാതിലിൽ നിന്നും ഞെരുങ്ങി പുറത്തേക്ക് ഇറങ്ങുന്ന ആനയാണ് വിഡിയോയിൽ ഉള്ളത്. വീടിനും വാതിലിനും ഒരു തരത്തിലുമുള്ള കേടുപാടുകൾ ഉണ്ടാവാതിരിക്കാൻ ആന അതീവ ശ്രദ്ധ നൽകുന്നുണ്ട്.

Story Highlights: Baby langur weeps over dead mother’s body