‘ചെമ്മീനിലെ കറുത്തമ്മ മുതല്‍ കിലുക്കത്തിലെ വട്ടുകേസ് തമ്പുരാട്ടി വരെ’ ഈ മിടുക്കിയുടെ അഭിനയമികവിന് കയ്യടിക്കാതിരിക്കാന്‍ ആവില്ല

കലാകാരന്‍മാര്‍ക്ക് മുന്‍പില്‍ ഇക്കാലത്ത് അവസരങ്ങളുടെ തുറന്ന വാതായനങ്ങള്‍ ഒരുക്കുകയാണ് സമൂഹമാധ്യമങ്ങള്‍. അറിയപ്പെടാതിരുന്ന പല കലാകാരന്മാരെയും കലാകാരികളേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിലും സോഷ്യല്‍മീഡിയ നിസ്തുലമായ പങ്കുവഹിക്കുന്നുണ്ട്. വിറകുവെട്ടുന്നതിനിടയില്‍ പാട്ടുപാടിയും അടുക്കള ജോലിക്കൊപ്പം പാട്ടുപാടിയുമെല്ലാം പലരും സൈബര്‍ ലോകത്ത് താരമാകുന്നു. പ്രായത്തെ പോലും വെല്ലുന്ന പ്രകടനങ്ങളാണ് പലരും സമൂഹമാധ്യമങ്ങളില്‍ അവതരിപ്പിക്കാറുള്ളത്. ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് ഒരു കൊച്ചു മിടുക്കി.

കൊച്ചുമിടുക്കിയുടെ ഡബ്‌സ്മാഷ് വീഡിയോയാണ് ശ്രദ്ധ നേടുന്നത്. കിലുക്കത്തിലെ വട്ടുകേസ് തമ്പുരാട്ടി കഥാപാത്രമായും ചെമ്മീനിലെ കറുത്തമ്മയായും ഒക്കെ വേഷപ്പകര്‍ച്ച നടത്തിയിരിക്കുകയാണ് ഈ മിടുക്കി. സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് ഈ മിടുക്കിക്കുട്ടിയെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

Read more: ശക്തമാണ് പ്രതിരോധം, നമ്മള്‍ അതിജീവിക്കും; കൊറോണ വൈറസിനെ കേരളം പരാജയപ്പെടുത്തുന്നത് ഇങ്ങനെ: രസകരമായ വീഡിയോ

ബിഗ് സ്‌ക്രീനില്‍ വലിയ അവസരങ്ങള്‍ കാത്തിരിപ്പുണ്ടെന്ന് നിരവധി ആളുകള്‍ മിടുക്കിയുടെ വീഡിയോയ്ക്ക് കമന്റ് ചെയ്യുന്നു. ഭാവാഭിനയത്തിലും ഏറെ മികവ് പുലര്‍ത്തുന്നുണ്ട് ഈ കുട്ടിപ്രതിഭ. പ്രായത്തെ വെല്ലുന്ന പ്രകടനമാണ് മിടുക്കി കാഴ്ചവയ്ക്കുന്നതും. എന്തായാലും സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയടി നേടുകയാണ് ഈ കൊച്ചുമിടുക്കി.