ലോക്ക് ഡൗൺ നീങ്ങിയാലും തിയേറ്ററുകൾ തുറക്കാൻ വൈകുമെന്ന് റിപ്പോർട്ട്

Lലോക്ക് ഡൗൺ ദിനങ്ങൾ അവസാനിച്ചാലും തിയേറ്ററുകൾ തുറക്കാൻ വൈകിയേക്കും.  ഏപ്രിൽ പതിനാലാം തീയതി വരെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. അതിന് ‘ശേഷം എങ്ങനെയാണ് നിയന്ത്രണം എന്ന് ഇതുവരെ നിർദേശം നൽകിയിട്ടില്ല.

ആളുകൾ കൂട്ടമായി എത്തനിടയുള്ള സ്ഥലങ്ങളിൽ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. അതുകൊണ്ടാണ് തിയേറ്ററുകളുടെ കാര്യം പ്രതിസന്ധിയിലാകുന്നത്. നാല്പത്തഞ്ചോളം ചിത്രങ്ങളാണ് ലോക്ക് ഡൗണിൽ വലഞ്ഞത്.

രോഗ ബാധിതരുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ തുടരാനാണ് സാധ്യത. അതുകൊണ്ട് തന്നെ മെയ് അവസാനമെങ്കിലുമാകും തിയേറ്ററുകൾ തുറന്നു പ്രവർത്തിക്കാൻ എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.