‘ലിജോ, ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണ്’- ഫേസ്ബുക്ക് ലൈവിൽ ലിജോ ജോസ് പെല്ലിശേരിയോട് മണിരത്നം

മലയാള സിനിമക്ക് ലോകസിനിമയുടെ ഒപ്പം ഇടം നേടി കൊടുത്ത സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ചിത്രങ്ങളും അന്താരാഷ്ട്ര വേദികളിൽ അംഗീകാര പെരുമഴ ഏറ്റുവാങ്ങിയവയാണ്. ഇപ്പോൾ പ്രമുഖ സംവിധായകൻ മണിരത്നം ലിയോ ജോസ് പെല്ലിശ്ശേരിയുടെ ആരാധകനാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ്.

സുഹാസിനിക്കൊപ്പം ഫേസ്ബുക്ക് ലൈവിൽ വന്നതായിരുന്നു മണിരത്നം. ആരാധകരോട് ഉത്തരം പറയാനെത്തിയ ലൈവ് സിനിമാപ്രവർത്തകരും കാണുന്നുണ്ടായിരുന്നു. ലൈവിനിടക്ക് നിങ്ങളുടെ ഫേവറിറ്റ് സംവിധായകൻ ലൈവ് കാണുന്നുണ്ട് എന്ന് സുഹാസിനി മണിരത്നത്തോട് പറഞ്ഞു.

‘ലിജോ, ഞാന്‍ നിങ്ങളുടെ വലിയ ഫാന്‍ ആണ്. ഇപ്പോഴുള്ള മികച്ച സംവിധായകരില്‍ ഒരാളാണ് നിങ്ങള്‍. കണ്‍ഗ്രാറ്റ്സ്, കീപ്പ് ഇറ്റ് അപ്പ്’. എന്നായിരുന്നു ലിജോയോട് മണിരത്‌നത്തിന്റെ പ്രതികരണം.