‘മഞ്ജു വാര്യർ അന്നും ഇന്നും’: വൈറൽ ചിത്രങ്ങൾ പങ്കുവെച്ച് മേക്കപ്പ് ആർട്ടിസ്റ്റ്

ലോകമെങ്ങുമുള്ള മലയാളികൾക്കിടയിൽ നിരവധി ആരാധകരുള്ള താരമാണ് മഞ്ജു വാര്യർ. അഭിനയത്തിലെ മികവ് കൊണ്ടും ആരാധകരോടുള്ള സ്നേഹം കൊണ്ടും പ്രേക്ഷകരുടെ ഹൃദയത്തിലാണ് മഞ്ജു വാര്യർക്ക് സ്ഥാനം. ഇപ്പോഴിതാ മഞ്ജു വാര്യരുടെ 23 വർഷങ്ങളുടെ വ്യത്യാസമുള്ള രണ്ട് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് മേക്കപ്പ് ആർട്ടിസ്റ്റ് രാജേഷ് നെന്മാറ.

മഞ്ജു വാര്യർ  1998 ൽ അഭിനയിച്ച ‘സമ്മർ ഇൻ ബെത്‌ലഹേം’ എന്ന ചിത്രത്തിലെയും, 2020 ൽ അഭിനയിക്കുന്ന ‘ചതുർമുഖം’ എന്ന ചിത്രത്തിലെയും വ്യത്യസ്ത ലുക്കുകളാണ് രാജേഷ് പങ്കുവെച്ചിരിക്കുന്നത്. അന്നും ഇന്നും മഞ്ജുവിന് ഒരേ ഭംഗി എന്നാണ് ആരാധകരും അഭിപ്രായപ്പെടുന്നത്.

മഞ്ജു വാര്യർക്ക് പുറമെ, മോഹൻലാൽ, നെടുമുടി വേണു, നവ്യ നായർ, കാവ്യാ മാധവൻ തുടങ്ങിയ താരങ്ങൾക്ക് ഒപ്പമുള്ള പഴയകാല ചിത്രങ്ങളും രാജേഷ് ഫേസ്ബുക്കിൽ പങ്കുവെച്ചു.

അതേസമയം ചതുർമുഖത്തിന് പുറമെ ജാക്ക് ആന്‍ഡ് ജില്‍, കയറ്റം, മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം, ലളിതം സുന്ദരം തുടങ്ങിയ ചിത്രങ്ങളും മഞ്ജുവിന്റേതായി ഒരുങ്ങുന്നുണ്ട്.