‘ഇത് വെറൈറ്റി ഡാ..’; മാസ്റ്ററിലെ പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

തമിഴകത്തിന്റെ പ്രിയതാരങ്ങൾ വെള്ളിത്തിരയിൽ ഒന്നിക്കുന്ന ചിത്രമാണ് മാസ്റ്റർ. മക്കൾ സെൽവൻ വിജയ് സേതുപതിയും ഇളയ ദളപതി വിജയ്‍യും എത്തുന്ന ചിത്രത്തിലെ മനോഹരമായൊരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

വിജയ് സേതുപതിയാണ് ഗാനത്തിൽ മുഴുനീളം പ്രത്യക്ഷപ്പെടുന്നത്. ഡപ്പാംകൂത്ത് സ്റ്റൈലിൽ ഒരുക്കിയിരിക്കുന്ന ഗാനത്തിലെ വരികൾ തയാറാക്കിയിരിക്കുന്നത് വിഷ്ണു എടവനാണ്. അനിരുദ്ധാണ് സംഗീതം നല്‍കിയിരിക്കുന്നത്.

വിദ്യാഭ്യാസ രംഗത്തെ അഴിമതിയാണ് ചിത്രത്തിന്റെ ഇതിവൃത്തം. കോളേജ് പ്രൊഫസറുടെ വേഷത്തിലാണ് വിജയ് എത്തുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയുടെ വില്ലനായാണ് വിജയ് സേതുപതി എത്തുന്നത്. വിജയും വിജയ്‌ സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണ് മാസ്റ്റർ. മാളവിക മോഹനൻ, ആൻഡ്രിയ ജെർമിയ, അർജുൻ ദാസ്, ശന്തനു ഭാഗ്യരാജ്, ഗൗരി കൃഷ്ണൻ തുടങ്ങിവരും ചിത്രത്തിൽ വ്യത്യസ്ത വേഷങ്ങളിൽ എത്തുന്നുണ്ട്.

ഡൽഹിയി കർണാടക ചെന്നൈ എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. അനിരുദ്ധ് രവിചന്ദർ നിർമ്മിക്കുന്ന ചിത്രത്തിന് സത്യൻ സൂര്യനാണ് സംഗീതം ഒരുക്കുന്നത്.