‘സൂക്ഷിച്ചു നോക്കണ്ട ഞാന്‍ തന്നെയാ…’; രസകരമായി പട്ടം പറത്തുന്ന കുരങ്ങന്‍: വൈറല്‍ വീഡിയോ

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായെ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ് രാജ്യത്ത്. ഇതിന്റെ അടിസ്ഥാനത്തില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ നല്ലൊരു വിഭാഗം ജനങ്ങളും പൊതുഇടങ്ങളില്‍ ഇറങ്ങാതെ വീടുകളില്‍ത്തന്നെ കഴിയുന്നു. അതുകൊണ്ടുതന്നെ പലരും സോഷ്യല്‍ മീഡിയയിലും സജീവമാണ്. എന്നാല്‍ മനുഷ്യര്‍ മാത്രമല്ല പലപ്പോഴും കൗതുകവും രസവും നിറഞ്ഞ കാഴ്ചകള്‍ക്കൊണ്ട് മൃഗങ്ങളും പക്ഷികളുമൊക്കെ സോഷ്യല്‍മീഡിയയില്‍ നിറയാറുണ്ട്.

ഇപ്പോഴിതാ ഒരു കുരങ്ങനാണ് സൈബര്‍ ലോകത്ത് ശ്രദ്ധ നേടുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഒന്നും അക്കൗണ്ട് ഇല്ലെങ്കിലും കുരങ്ങന്‍ വൈറലായിക്കഴിഞ്ഞു. ഒരു കെട്ടിടത്തിന്റെ മുകളിലിരുന്ന് പട്ടം പറത്തുകയാണ് ഈ കുരങ്ങന്‍. ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് രസകരമായ ഈ വീഡിയോ ട്വീറ്റ് ചെയ്തത്. ആദ്യ കാഴ്ചയില്‍ മനുഷ്യന്‍ പട്ടം പറത്തുന്നാതായേ തോന്നൂ. സൂക്ഷിച്ചു നോക്കിയാല്‍ കുരങ്ങനാണെന്ന് വ്യക്തം.

Read more: ചിറകുണ്ടല്ലോ, പിന്നെ പറന്നാല്‍ എന്താ: പുഴയെ പറന്ന് മറികടക്കുന്ന കോഴി

പട്ടത്തിന്റെ ചരടില്‍ കുരങ്ങന്‍ പിടിച്ചിട്ടുണ്ട്. പട്ടത്തിന്റെ പറക്കല്‍ ആസ്വദിച്ചതിന് ശേഷം അവസാനം ചരട് വലിച്ചടുപ്പിച്ച് പട്ടം തന്റെ കൈയിലൊതുക്കുകയും ചെയ്യുന്നുണ്ട് ഈ കുരങ്ങന്‍. ‘ലോക്ക് ഡൗണ്‍ പരിണാമത്തിന് വേഗം കൂട്ടും. കുരങ്ങന്‍ പട്ടം പറത്തുകയാണ്. അതെ, തീര്‍ച്ചയായും കുരങ്ങന്‍ തന്നെ’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.