ബാല്‍ക്കണിയില്‍ നിന്നും ഒരു തകര്‍പ്പന്‍ ഡൈവ്; ആളൊഴിഞ്ഞ സ്വിമ്മിങ് പൂള്‍ കൈയടക്കി കുരങ്ങന്‍മാര്‍: വൈറല്‍ വീഡിയോ

കൊവിഡ് 19 എന്ന മഹാമാരിയെ ചെറുക്കാന്‍ കഠിനമായ പ്രയത്‌നത്തിലാണ് രാജ്യം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും. ജനങ്ങള്‍ പുറത്തിറങ്ങാതെ വീടുകളില്‍ തന്നെ കഴിയണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. നല്ലൊരു ശതമാനം ആളുകള്‍ ഈ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് പുറത്തിറങ്ങാതെ വീടുകളില്‍ കഴിയുന്നു.

ആളുകള്‍ വീടിനുള്ളിലായതോടെ സിനിമാ തിയേറ്ററുകള്‍ കഫറ്റേരിയകള്‍ തുടങ്ങി പലയിടങ്ങളും ഇപ്പോള്‍ നിശ്ചലമാണ്. എന്തിനേറെ പറയുന്നു സ്വിമ്മിങ് പൂളുകളില്‍ പോലും ആളും ആരവങ്ങളുമില്ല. എന്നാല്‍ ആളൊഴിഞ്ഞ ഒരു സ്വിമ്മിങ്ങ് പൂള്‍ കൈവശപ്പെടുത്തിയ ചില കുരങ്ങന്‍മാരാണ് കുറച്ചുദിവസങ്ങളായി സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

Read more: നയാഗ്രാ വെള്ളച്ചാട്ടത്തില്‍ വീണാല്‍ രക്ഷപ്പെടല്‍ സാധ്യമോ; ചരിത്രത്തെപ്പോലും അത്ഭുതപ്പെടുത്തിയ സംഭവങ്ങള്‍

മുംബൈയിലെ ഒരു ഫ്ളാറ്റ് സമുച്ചയത്തിന്റെ സ്വിമ്മിങ് പൂളാണ് കുരങ്ങന്‍മാര്‍ കൈയടക്കിയിരിക്കുന്നത്. ഫ്ളാറ്റിലെ താമസക്കാരില്‍ ചിലര്‍തന്നെയാണ് രസകരമായ ഈ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതും. ഫ്ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്നും സ്വിമ്മിങ് പൂളിലേയ്ക്ക് തകര്‍പ്പന്‍ ഡൈവ് ചെയ്യുന്ന കുരങ്ങനേയും വീഡിയോയില്‍ കാണാം.