ഇടുക്കി, കാസർഗോഡ് ജില്ലകളിൽ പുതിയ ഹോട്ട് സ്പോട്ടുകൾ

നിലവിലുള്ള ഹോട്ട് സ്പോട്ടുകൾക്ക് പുറമെ രണ്ടു പഞ്ചായത്തുകൾ കൂടി ഉൾപ്പെടുത്തി. ഇടുക്കി- കാസർഗോഡ് ജില്ലകളിലാണ് പുതിയ ഹോട്ട് സ്പോട്ടുകൾ. ഇടുക്കിയിൽ വണ്ടിപ്പെരിയാരും കാസർഗോഡ് അജനൂർ പഞ്ചായത്തുമാണ് ഹോട്ട് സ്പോട്ടാക്കിയത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വാർത്ത സമ്മേളനത്തിൽ അറിയിച്ചത്. സംസ്ഥാനത്ത് ആകെ 102 ഹോട്ട് സ്പോട്ടുകളാണുള്ളത്. 28 ഹോട്ട് സ്പോട്ടുകൾ കണ്ണൂർ ജില്ലയിലാണ്. ഇടുക്കിയിൽ മാത്രം 15 ഹോട്ട് സ്പോട്ടുകൾ.

കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം രോഗബാധിതർ ഉള്ളത്. 47 പേരാണ് ഇപ്പോൾ ചികിത്സയിൽ ഉള്ളത്. കോട്ടയത്ത് 18, കൊല്ലം 15, ഇടുക്കി 14, കാസർഗോഡ് 13, തിരുവനന്തപുരം 2, പത്തനംതിട്ട 2, എറണാകുളം 1, പാലക്കാട് 6, മലപ്പുറം 1, കോഴിക്കോട് 5 എന്നിങ്ങനെ ഓരോ ജില്ലകളിലും രോഗികളുടെ കണക്ക്. വയനാട്, ആലപ്പുഴ, തൃശൂർ ജില്ലകളിൽ നിലവിൽ അസുഖ ബാധിതരില്ല.