പച്ചക്കറിക്കായത്തട്ടില്‍ പാടി ട്രംപ്, ചിങ്കാരക്കിന്നാരം ചിരിച്ചുകൊഞ്ചുന്ന പാട്ടുമായി ഒബാമ, പിന്നെ മോദിയും: രസികന്‍ ട്രോളില്‍ ചിരിച്ച് സൈബര്‍ലോകം

ട്രോളന്മാര്‍ അരങ്ങ് വാഴാന്‍ തുടങ്ങിയിട്ട് കാലം കുറച്ചേറെയായി. നാടോടുമ്പോള്‍ നടുവേ അല്ല ഒരുമുഴം മുന്നേ തന്നെയാണ് ട്രോളന്മാര്‍ ഓടുന്നതും. അതുകൊണ്ടുതന്നെ രസകരമായ ട്രോളുകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ നിറയുന്നു. കാഴ്ചക്കാരെ ചിരിപ്പിക്കുന്ന ഒരു രസികന്‍ ട്രോളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

മലയാളത്തില്‍ പാട്ടു പാടുന്ന ബറാക് ഒബാമയും ഡൊണാള്‍ഡ് ട്രംപും നരേന്ദ്ര മോദിയുമാണ് ട്രോള്‍ വീഡിയോയിലെ താരങ്ങള്‍. ഒബാമയുടെ ഗാനാലാപനത്തിലൂടെയാണ് വീഡിയോയുടെ ആരംഭം. ‘മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ… എന്ന സൂപ്പര്‍ഹിറ്റ് ഗാനം ഒബാമ ആലപിക്കുന്നു.

Read more: ‘ബും ബും ആക്ഷന്‍’; ബുംറയുടെ ബൗളിങ്ങ് അനുകരിച്ച് രോഹിത് ശര്‍മ്മയുടെ മകള്‍: വൈറല്‍ വീഡിയോ

‘പച്ചക്കറിക്കായ തട്ടില്‍…’ എന്ന ഗാനവുമായി എത്തുന്നത് ഡൊണാള്‍ഡ് ട്രംപ് ആണ്. ‘അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍…’ എന്ന ഗാനവുമായി നരേന്ദ്ര മോദിയും വീഡിയോയില്‍ നിറഞ്ഞു നില്‍ക്കുന്നു. ഓരോ നേതാക്കന്മാരുടേയും പാട്ട് ആസ്വദിക്കുന്ന ജനങ്ങളും വീഡിയോയില്‍ ഉണ്ട്. എന്തായാലും സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു നേതാക്കന്മാരുടെ ഈ പാട്ട് മത്സരം.