കേരളത്തിലെവിടെയും ഇനി മരുന്നുകൾ ആവശ്യമുള്ളവർക്ക് എത്തിക്കാൻ പോലീസ്

സംസ്ഥാനത്ത് ജീവൻരക്ഷാ മരുന്നുകൾ ആവശ്യമുള്ളവർക്ക് ഡോക്ടറുടെയോ ബന്ധുക്കളുടെയോ പക്കൽ നിന്നും വാങ്ങി നൽകാനുള്ള സംവിധാനം വന്നു. കേരളത്തിൽ എവിടെയും ജീവൻരക്ഷാ മരുന്നുകൾ എത്തിക്കാനുള്ള സംവിധാനം പോലീസ് ഏർപ്പെടുത്തിയിരിക്കുകയാണ്.

ബന്ധുക്കളാണ് മരുന്നുകള്‍ എത്തിച്ചുനൽകുന്നതെങ്കില്‍ ഡോക്ടറുടെ കുറിപ്പടിയോടൊപ്പം മരുന്നിന്‍റെ പേര്, ഉപയോഗ ക്രമം, എന്തിനുള്ള മരുന്നാണ് എന്നൊക്കെയുള്ള കാര്യങ്ങൾ സത്യവാങ്മൂലം നൽകേണ്ടതാണെന്നു പോലീസ് മേധാവി ലോക്‌നാഥ്‌ ബെഹ്‌റ അറിയിച്ചു.

മരുന്ന് എത്തിച്ചു നൽകുന്നതിനായി തിരുവനന്തപുരത്തും കൊച്ചിയിലും വാഹന സൗകര്യവും ഏർപ്പെടുത്തി. ആവശ്യക്കാര്‍ക്ക് 112 എന്ന നമ്പറില്‍ വിളിച്ചു സഹായം ആവശ്യപ്പെടുകയോ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷൻ, കൊച്ചി സെൻട്രൽ പോലീസ് സ്റ്റേഷൻ എന്നിവടങ്ങളിൽ എത്തിച്ച് നൽകാം.