നിര്‍ധനരായവര്‍ക്ക് സഹായഹസ്തവുമായി പവര്‍ഗ്രിഡിന്റെ കൊച്ചി സബ്‌സ്റ്റേഷന്‍

April 7, 2020

കൊവിഡ് 19 മഹാമാരിക്കെതിരെ പോരാടുകയാണ് രാജ്യം. സാമൂഹിക അകലം പാലിക്കുക എന്നതാണ് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ഏപ്രില്‍ 14 വരെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നതും. ലോക്ക് ഡൗണില്‍ നിര്‍ധനരായവര്‍ക്ക് അവശ്യ സാധനങ്ങള്‍ നല്‍കിയിരിക്കുകയാണ് പവര്‍ഗ്രിഡ്. കൊച്ചി പള്ളിക്കര സബ്‌സ്റ്റേഷന്റെ സമീപത്തുള്ളവര്‍ക്കാണ് അവശ്യമായ ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്തത്.

ഇന്ത്യയുടെ സെന്‍ട്രല്‍ ട്രാന്‍സ്മിഷന്‍ യൂട്ടിലിറ്റിയായ പവര്‍ഗ്രിഡ് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലും 24X7 വൈദ്യുതി വിതരണം ഉറപ്പാക്കിയിട്ടുണ്ട്. ഇതിനുപുറമെ ചേരിപ്രദേശങ്ങളിലും പവര്‍ഗ്രിഡിന്റെ നേതൃത്വത്തില്‍ ഭക്ഷണപായ്ക്കറ്റുകള്‍ വിതരണം ചെയ്യുന്നു.

കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലെ തൊഴിലാളികള്‍ക്കും കരാര്‍ തൊഴിലാളികള്‍ക്കും രാജ്യത്തെ എല്ലാ പവര്‍ഗ്രിഡ് സബ്‌സ്റ്റേഷനുകളിലും മാസ്‌ക്, സോപ്പ്, സാനിറ്റൈസര്‍, പായ്ക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കള്‍, പലചരക്ക് സാധനങ്ങള്‍, വൈദ്യസഹായം എന്നിവയും നല്‍കുന്നു. കൂടാതെ രാജ്യത്തെ എല്ലാ സബ്‌സ്റ്റേഷനുകളിലും വൈദ്യുതി വിതരണം ഉറപ്പാക്കുന്നതിന് ഒരു ബാക്ക്അപ്പ് പദ്ധതിയും പവര്‍ഗ്രിഡ് തയാറാക്കിയിട്ടുണ്ട്.