‘എന്റെ സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ലോണെടുത്തും സഹായമെത്തിക്കും’-പ്രകാശ് രാജ്

ലോക്ക് ഡൗണിൽ പ്രതിസന്ധിയിലായ ഒരുപാട് ആളുകളുണ്ട്. അവർക്ക് സഹായമെത്തിക്കുകയാണ് മിക്ക സൂപ്പർ താരങ്ങളും. പ്രകാശ് രാജ് അത്തരത്തിൽ സഹായമെത്തിക്കുന്ന ആളാണ്. എന്നാൽ സമ്പാദ്യമെല്ലാം തീരുന്ന അവസ്ഥയിലാണ്, എങ്കിലും ലോണെടുത്തും ആളുകളെ സഹായിക്കും എന്ന് പറയുകയാണ് പ്രകാശ് രാജ്.

‘എന്റെ സമ്പാദ്യമെല്ലാം തീര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്നാലും ലോക്ഡൗണില്‍ കുടുങ്ങിയവരെ ലോണെടുത്തായാലും ഞാന്‍ സഹായിക്കും. എനിക്ക് ഇനിയും സമ്പാദിക്കാം.ഇപ്പോള്‍ ഏവരും ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ അല്പം മനുഷ്യപ്പറ്റാണ് ആവശ്യമെന്നു തോന്നുന്നു. നമുക്കിതിനെ ഒരുമിച്ച് നേരിടാം. പൊരുതി ജയിക്കാം’- പ്രകാശ് രാജ് പറയുന്നു.

ഒട്ടേറെ സഹായങ്ങൾ ഈ ലോക്ക് ഡൗൺ സമയത്ത് പ്രകാശ് രാജ് ചെയ്തു. മുപ്പത് ദിവസവേതനക്കാരെ തന്റെ ഫാം ഹൗസിൽ താമസിപ്പിച്ചു. തന്റെ പ്രൊഡക്ഷൻ ഹൗസിൽ ജോലി ചെയ്യുന്ന എല്ലാവർക്കും മെയ് വരെയുള്ള ശമ്പളം മുൻകൂറായി നൽകുകയും ചെയ്തു.