ലോക്ക് ഡൗൺ കഴിയും വരെ തൈമൂറിനെ പിടിച്ചിരുത്താൻ കരീന കപൂർ കണ്ടെത്തിയ മാർഗങ്ങൾ

ലോക്ക് ഡൗൺ ദിനങ്ങളിൽ ഏറ്റവുമധികം പ്രതിസന്ധി സൃഷ്ടിക്കുന്നത് കുട്ടികളാണ്. പുറത്തേക്കിറങ്ങാനോ, കളിക്കാനോ സാധിക്കാത്ത അവസ്ഥ അവരെ സംബന്ധിച്ച് അസഹനീയമാണ്. അതുകൊണ്ട് പല മാതാപിതാക്കളും കുട്ടികളെ വീടിനുള്ളിൽ തന്നെയിരുത്താൻ വിവിധ മാർഗങ്ങളാണ് നോക്കുന്നത്.

നടൻ സെയ്‌ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകൻ തൈമൂർ അലി ഖാൻ വീടിനുള്ളിൽ ഇരിക്കാൻ ഇഷ്ടമില്ലാത്ത കുട്ടിയാണ്. അതുകൊണ്ട് തന്നെ തൈമൂറിനെ പിടിച്ചിരുത്താൻ കരീന കണ്ടെത്തിയ വഴികളും രസകരമാണ്.

മുഖത്ത് ചായം പൂശി കൊടുത്തും , പുൽത്തകിടിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയുമൊക്കെയാണ് തൈമൂറിന്റെ ക്വാറന്റീൻ ദിനങ്ങൾ കരീനയും സെയ്‌ഫും നിയന്ത്രിക്കുന്നത്. തൈമൂർ പുറത്തിറങ്ങിയാൽ ചെറുപ്പം മുതൽ ക്യാമറക്കണ്ണുകൾ തേടിവരാറുണ്ട്. ക്യാമറയുമായി പിന്നാലെ വരുന്നവർ തന്റെ സുഹൃത്തുക്കളാണെന്നാണ് തൈമൂറിന്റെ ധാരണയും. ഇപ്പോൾ അതൊന്നുമില്ലാതെ വീട്ടിൽ ഇരിക്കുന്നതിന്റെ വീർപ്പുമുട്ടലും ഈ കുഞ്ഞു താരത്തിനുണ്ട്.