“ഇങ്ങനെയാണ് ഞാൻ ആത്മവിശ്വാസം ധരിക്കുന്നത്”; കപൂർ സിസ്റ്റേഴ്സിന്റെ അപൂർവ്വ ചിത്രം!

January 13, 2024

ഇന്ത്യയിൽ നിരവധി ആരാധകരുള്ള താരസഹോദരികളാണ് കരീന കപൂറും, കരിഷ്മ കപൂറും. ബോളിവുഡിലെ താരകുടുംബത്തിൽ പിറന്ന ഇരുവരുടെയും വാർത്തകളും വിശേഷങ്ങളും എപ്പോഴും ജനശ്രദ്ധ പിടിച്ച് പറ്റാറുമുണ്ട്. ഇപ്പോഴിതാ സഹോദരിക്കൊപ്പമുള്ള തന്റെ പഴയകാല ചിത്രം പങ്കുവെച്ചിരിക്കുകയാണ് കരീന കപൂർ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കരീന പങ്കുവെച്ച ചിത്രം ആരാധകരുടെ ശ്രദ്ധ നേടുകയാണ്. (Kareena Kapoor shares throwback picture with Karishma)

ഫിലിംഫെയർ തങ്ങളുടെ പേജിൽ പങ്കുവെച്ച ചിത്രമാണ് കരീന റീഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ സഹോദരി കരിഷ്മ കപൂറിനൊപ്പം കുഞ്ഞ് കരീനയുമുണ്ട്. ഇരുവരുടെയും കുട്ടിക്കാലത്തെ ചിത്രമാണിത്. സ്റ്റോറിക്കൊപ്പം ഒരു അടിക്കുറിപ്പും ചേർത്തിട്ടുണ്ട്. “ഇങ്ങനെയാണ് ഞാൻ എന്റെ ആത്മവിശ്വാസം ധരിക്കുന്നത്…. ഈ ഹെയർസ്റ്റൈൽ പോലെ… എപ്പോഴും എന്നേക്കും.”

മുൻപും കരിഷ്മക്കൊപ്പമുള്ള വിഡിയോകളും ഫോട്ടോകളും കരീന പോസ്റ്റ് ചെയ്തിട്ടുണ്ട്. അവയിൽ ശ്രദ്ധേയമായ മറ്റൊരു വിഡിയോ ഇതാണ്:

Read also: ചിത്രത്തിലുള്ളത് ഷാരൂഖ് ഖാൻ അല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്- അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി അപരൻ

വിജയ് വർമ്മയ്ക്കും ജയ്ദീപ് അഹ്ലാവത്തിനും ഒപ്പം അഭിനയിച്ച ‘ജാനെ ജാൻ’ എന്ന ചിത്രത്തിലാണ് കരീന കപൂർ അവസാനമായി അഭിനയിച്ചത്. തബു, കൃതി സനോൻ, ദിൽജിത് ദോസഞ്ച് എന്നിവർക്കൊപ്പം റിയ കപൂറിന്റെ ‘ദി ക്രൂ’വിലും നടി അഭിനയിക്കും.

Story highlights: Kareena Kapoor shares throwback picture with Karishma