മമ്മൂട്ടിയെ നേരിട്ടുകണ്ട സന്തോഷം പങ്കുവച്ച് ബോളിവുഡ് താരം തിലോത്തമ ഷോം

February 10, 2024

ഒരുപിടി മികച്ച കഥാപാത്രങ്ങളുമായി ബോളിവുഡില്‍ ചുവടുറപ്പിച്ച നായികയാണ് തിലോത്തമ ഷോം. മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിയെ നേരിട്ടുകാണ്ട് സംസാരിക്കാനായതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ഇപ്പോള്‍ തിലോത്തമ ഷോം. കേരളത്തനിമയില്‍ അണിഞ്ഞൊരുങ്ങി മമ്മൂട്ടിയുടെ നില്‍ക്കുന്ന ചിത്രങ്ങളാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുള്ളത്. ചിത്രങ്ങളോടൊപ്പം ഒരു കുറിപ്പും നടി പങ്കുവച്ചിട്ടുണ്ട്. ( Bollywood actress Thillotama Shome about Mammootty )

‘സ്വയം പുനരാവിഷ്‌കരിക്കാനുള്ള താല്‍പര്യവും, യുവ സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള തുറന്ന മനസും, അത്യാധുനിക സാങ്കേതിക വിദ്യ മനസിലാക്കാനുള്ള ജിജ്ഞാസയും, എല്ലാത്തിനും ഉപരിയായി ലളിതമായ ഒരു മനുഷ്യനുമായി കുറച്ചു നേരം സംവദിക്കാനായതില്‍ വളരെ സന്തോഷം. ഇതിഹാസം മമ്മൂട്ടി’ എന്നാണ് തിലോത്തമ ഷോം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പ്രശസ്തമായ ബുക്ക് ഫെസ്റ്റില്‍ പങ്കെടുക്കാനായി കേരളത്തിലെത്തിയ സമയത്താണ് തിലോത്തമ, മമ്മൂട്ടിയെ നേരില്‍കണ്ടത്. ഈ ചിത്രങ്ങളാണ് ബോളിവുഡ് നടി പങ്കുവച്ചിട്ടുള്ളത്.

Read Also : ‘പാതിവടിച്ച മുടിയും മീശയുമായി ജീവിച്ചത് രണ്ട് മാസം’; മലൈക്കോട്ടൈ വാലിബനിലെ ചമതകൻ

നിരൂപകശ്രദ്ധ നേടിയ സര്‍, എ ഡെത്ത് ഇന്‍ ദി ഗുഞ്ച്, മണ്‍സൂണ്‍ വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് തിലോത്തമ ഷോം. ലസ്റ്റ് സ്റ്റോറീസ് 2 ആണ് തിലോത്തമ ഷോമിന്റെ ഒടുവില്‍ റിലീസായ ചിത്രം. 2001-ല്‍ പുറത്തിറങ്ങിയ മണ്‍സൂണ്‍ വെഡ്ഡിങ് എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലേക്ക് കടക്കുന്നത്.

Story highlights : Bollywood actress Thillotama Shome about Mammootty