ചിത്രത്തിലുള്ളത് ഷാരൂഖ് ഖാൻ അല്ലെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്- അമ്പരപ്പിക്കുന്ന രൂപസാദൃശ്യവുമായി അപരൻ

January 13, 2024

ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ബോളിവുഡ് നടന്മാരിൽ ഒരാളാണ് ഷാരൂഖ് ഖാൻ. വലിയ ആരാധകവൃന്ദമുള്ള താരത്തിനെ വെള്ളിത്തിരയിലും നേരിട്ടുമൊക്കെ കാണാൻ ആരാധകർക്ക് ആവേശമാണ്. ഒട്ടേറെ ആളുകൾ ഷാരൂഖ് ഖാന്റെ സ്റ്റൈലും രൂപവുമൊക്കെ അനുകരിക്കാനും ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിനെയെല്ലാം കടത്തിവെട്ടുന്ന ഒരു അപരൻ ശ്രദ്ധനേടിയിരിക്കുകയാണ്. ഏതാനും ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ താരമാകുന്നത് ഗുജറാത്തിൽ നിന്നുള്ള ഒരു അപരനാണ്.

ഇബ്രാഹിം ഖാദ്രി എന്ന യുവാവ് ശ്രദ്ധനേടിയത് ഹ്യൂമൻസ് ഓഫ് ബോംബെ എന്ന പേജിൽ ഇദ്ദേഹത്തെക്കുറിച്ച് കുറിപ്പ് വന്നപ്പോഴാണ്. “ഞാൻ ഒരിക്കലും എന്റെ രൂപഭാവത്തിൽ വളരെയധികം ശ്രദ്ധിച്ചിട്ടില്ല. പക്ഷേ, എന്റെ ലുക്കുകൾ പലപ്പോഴും എന്റെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും എന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു – ‘നിങ്ങൾ ഷാരൂഖ് ഖാനെപ്പോലെയാണ്!’ ഇന്ത്യയുടെ സൂപ്പർസ്റ്റാറുമായി അസാധാരണമായ സാദൃശ്യമുള്ള ഒരു കുഞ്ഞിന് ജന്മം നൽകിയതിൽ എന്റെ മാതാപിതാക്കൾ പ്രത്യേകിച്ചും അഭിമാനിച്ചു”- പേജിൽ കുറിച്ചിരിക്കുന്നു.

അസാധാരണമായ രൂപസാദൃശ്യംകൊണ്ട് യഥാർത്ഥ ഷാരൂഖ് വന്നിരിക്കുന്നുവെന്ന് കരുതി എല്ലാവരും സെൽഫികൾക്കായി എത്താറുമുണ്ട്. ഒരിക്കൽ ഒരു ആരാധകൻ അദ്ദേഹത്തെ വളരെ മോശമായി തടഞ്ഞുനിർത്തി.ഒടുവിൽ രക്ഷിക്കാൻ പോലീസിനെ വിളിക്കേണ്ടിവന്നു.

Read also: “മലയാള സിനിമ എക്കാലവും അറിയപ്പെട്ടത് നല്ല കഥകളുടെയും മികച്ച ഉള്ളടക്കങ്ങളുടെയും പേരിൽ”; നേരിട്ട പ്രതിസന്ധികളെ കുറിച്ച് വിജയ് ബാബു!

തൊഴിൽപരമായി ഒരു ചിത്രകാരനാണ് ഇബ്രാഹീം. ഇദ്ദേഹവും സുഹൃത്തുക്കളും 2017-ൽ റയീസ് എന്ന സിനിമ കാണുമ്പോഴാണ് ഈ സാമ്യം ആദ്യമായി ശ്രദ്ധിച്ചത്. അതിനുശേഷം അയാൾക്ക് അപ്രതീക്ഷിതമായ പ്രശസ്തി ലഭിച്ചു. ഇൻസ്റ്റാഗ്രാമിൽ ഇബ്രാഹിമിന് 122k ഫോളോവേഴ്‌സ് ഉണ്ട്. ഷാരൂഖ് ഖാൻ അവതരിപ്പിച്ച രംഗങ്ങൾ പകർത്തുന്ന വിഡിയോകൾ കൂടുതലായും പങ്കുവയ്ക്കാറുണ്ട്.

Story highlights- Shah Rukh Khan Doppelganger Ibrahim Qadri