‘ചന്ദ്രമുഖി 2’ൽ അഭിനയിക്കാൻ ലഭിച്ച 3 കോടി രൂപ കൊവിഡ് പ്രതിരോധത്തിന് നൽകി നടൻ രാഘവാ ലോറൻസ്

April 10, 2020

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി സഹായധനം കൈമാറിയത് നിരവധി താരങ്ങളാണ്. കൂടുതൽ സഹായം ആവശ്യമുള്ള സംസ്ഥാനങ്ങളെയും താരങ്ങൾ സാമ്പത്തികമായി സഹായിച്ചിരുന്നു. ഇപ്പോൾ നടൻ രാഘവാ ലോറൻസിന്റെ സംഭാവനയാണ് സിനിമ ലോകം ചർച്ച ചെയ്യുന്നത്.

സാമൂഹിക-കാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ എപ്പോഴും ശ്രദ്ധിക്കപ്പെടാറുള്ള ആളാണ് രാഘവാ ലോറൻസ്. ഇപ്പോൾ രജനികാന്ത്‌ നായകനായി പി വാസു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ചന്ദ്രമുഖി 2’ൽ അഭിനയിക്കുന്നതിന്‌ കിട്ടിയ അഡ്വാൻസ് തുകയായ 3 കോടി രൂപ മുഴുവനും കൊറോണ ഫണ്ടിലേക്ക് നൽകിയിരിക്കുകയാണ് ഇദ്ദേഹം.

50 ലക്ഷം രൂപ പ്രധാന മന്ത്രിയുടെ ഫണ്ടിലേക്കും, 50 ലക്ഷം തമിഴ്‌നാട് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്കും, 50 ലക്ഷം രൂപ ഫെഫ്‌സിയുടെ ദിവസവേതനകാർക്ക് വേണ്ടിയും,50 ലക്ഷം ഡാൻസർ യൂണിയനിലേക്കും, 25 ലക്ഷം രൂപ ശാരീരിക വൈകല്യമുള്ള കുട്ടികൾക്കും, 75 ലക്ഷം രൂപ രാഘവാ ലോറൻസ് ജനിച്ച റോയപുരത്തെ ദിവസ വേതനക്കാരായ ജീവനക്കാർക്ക് വേണ്ടിയുമാണ് വീതിച്ച് നൽകിയത്.