കൊവിഡ് വാർഡുകളിൽ ഇനി സാനിറ്റൈസർ കുഞ്ഞപ്പനാണ് താരം

കൊവിഡ് വാർഡുകളുടെ അണുനശീകരണത്തിനും ഭക്ഷണ വിതരണത്തിനുമായി തൃശൂർ മെഡിക്കൽ കോളേജിൽ റോബോട്ട് തയ്യാറായി. സാനിറ്റൈസർ കുഞ്ഞപ്പൻ 2.0 എന്നാണ് റോബോട്ടിന് പേര് നൽകിയിരിക്കുന്നത്.

തൃശ്ശൂർ ഗവൺമെന്റ് എഞ്ചിനിയറിങ് കോളേജിലെ ഫാബ് ലാബാണ് റോബോട്ട് രൂപകൽപ്പന ചെയ്‌തത്‌. മനുഷ്യ സഹായമില്ലാതെ കൊവിഡ് വാർഡുകൾ അണുവിമുക്തമാക്കാൻ ഈ റോബോട്ടിനു സാധിക്കും.

ഏത് ദിശയിലും സഞ്ചരിക്കാൻ ഈ റോബോട്ടിനു സാധിക്കും എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രണ്ടുമീറ്റർ ദൂരത്തിൽ വരെ സാനിറ്റൈസ് ചെയ്യാവുന്ന വിധത്തിലാണ് ഈ റോബോട്ടിന്റെ രൂപകൽപ്പന.