‘ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങൾ…മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു…’- ഷീലു എബ്രഹാം

ലോക്ക് ഡൗൺ ദിനങ്ങൾ കുടുംബത്തിനൊപ്പം ഇരിക്കാം എന്നതിലുപരി, ചിലരുടെ മനസിനെ മുറിവേൽപ്പിക്കുന്നുമുണ്ട്. കാരണം തിരക്കും ആൾക്കൂട്ടവും നിറഞ്ഞ ഇടങ്ങൾ ഒഴിഞ്ഞ് കിടക്കുന്നത് പലർക്കും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല.

പുറത്ത് സാധനങ്ങൾ വാങ്ങാൻ പോയപ്പോൾ ഒഴിഞ്ഞ വഴി കണ്ട് കരച്ചിൽ വന്നുവെന്നാണ് നടി കനിഹ കുറിച്ചിരുന്നത്. ഇപ്പോൾ പള്ളിയുടെ അവസ്ഥ പങ്കുവയ്ക്കുകയാണ് നടി ഷീലു എബ്രഹാം.

‘ഓശാന ഞായർ… ജനിച്ച അന്ന് മുതൽ ഇന്ന് വരെ പള്ളിയിൽ പോയി കുരുത്തോല വാങ്ങാത്ത ഒരു ഓശാനയും ഉണ്ടായിട്ടില്ല. ഒഴിഞ്ഞു കിടക്കുന്ന ആരാധനാലയങ്ങൾ…മനസ്സിനെ വല്ലാതെ ഭയപ്പെടുത്തുന്നു…നല്ലൊരു നാളേക്കായി ഈശ്വരനോട് പ്രാത്ഥനയോടെ ..’ ഷീലു ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

വളരെ ആൾത്തിരക്കുണ്ടാകേണ്ട സമയമാണ് ഇത്. പക്ഷെ ആളുകൾ നിർദേശങ്ങൾ പാലിച്ച് വീടുകളിൽ കഴിയുന്നത് ആശ്വാസ്യകരവുമാണ്.