രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 30,093 പേര്‍ക്ക്; 125 ദിവസത്തിനിടെയിലെ കുറഞ്ഞ നിരക്ക്

July 20, 2021
new Covid cases

ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 30,093 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.125 ദിവസത്തിനിടെയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണിത്. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.

നിലവില്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളിലായി 4,06,130 പേരാണ് കൊവിഡ് രോഗത്തിന് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ ഒരു ദിവസത്തിനിടെ 45,254 പേര്‍ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായി. ഇതോടെ രാജ്യത്താകെ ഇതുവരെ കൊവിഡ് രോഗത്തില്‍ നിന്നും മുക്തരായവരുടെ എണ്ണം 3,03,53,710 ആയി. 97.37 ശതമാനാമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്.

Read more: ലോകത്തിലെ ഏറ്റവും വിലയേറിയ ഫ്രഞ്ച് ഫ്രൈസ്

24 മണിക്കൂറിനിടെ 373 കൊവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ മാര്‍ച്ച് 30 ന് ശേഷം ഇത് ആദ്യമായാണ് പ്രതിദിന മരണനിരക്കില്‍ ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്. 4,14,482 പേരാണ് രാജ്യത്താകെ ഇതുവരെ കൊവിഡ് മൂലം മരണപ്പെട്ടത്.

നാളുകള്‍ ഏറെയായി കൊവിഡ് 19 എന്ന മഹാമാരിക്ക് എതിരെ നാം പോരാട്ടം തുടങ്ങിയിട്ട്. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി പുരോഗമിക്കുന്നുണ്ടെങ്കിലും പൂര്‍ണമായും നിയന്ത്രണ വിധേയമായിട്ടില്ല വൈറസ് വ്യാപനം. അതുകൊണ്ടുതന്നെ കൂടുതല്‍ ജാഗ്രതയോടെ നാം പ്രതിരോധ പ്രര്‍ത്തനങ്ങള്‍ തുടരേണ്ടിയിരിക്കുന്നു.

Story highlights: India records 30,093 new Covid-19 cases, 374 deaths