ദേ, ഇവരാണ് ലോക്ക് ഡൗണ്‍കാലത്ത് വൈറലായ ആ ക്രിക്കറ്റ് കളിയിലെ ദമ്പതികള്‍

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ ആകെ വൈറലായതാണ് ഒരു ക്രിക്കറ്റ് കളിയുടെ വീഡിയോ. അച്ഛനും അമ്മയും തമ്മിലുള്ള ക്രിക്കറ്റ് കളിയാണ് സൈബര്‍ലോകത്ത് നിറഞ്ഞത്. പ്രായത്തെ വെല്ലുന്ന ഇവരുടെ പ്രകടനത്തിന് നിറഞ്ഞ് കൈയടിച്ചു സോഷ്യല്‍മീഡിയ. അമ്മയാണ് ബൗളിങ്. അച്ഛന്‍ ബാറ്റിങ്ങും. ആക്ഷനോടുകൂടിയുള്ള അമ്മയുടെ ബൗളിങ്ങും അച്ഛന്റെ ബാറ്റിങ്ങും ഒന്നിനൊന്ന് മികച്ചുനില്‍ക്കുന്നു.

ലോക്കഡൗണ്‍ കാലത്ത് വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിച്ച ദമ്പതികള്‍ അതിവേഗത്തിലാണ് സൈബര്‍ ഇടങ്ങളില്‍ വൈറലായത്. രാമന്‍ നമ്പൂതിരി എന്നാണ് ഈ അച്ഛന്റെ പേര്. 58 വയസ്സ് പ്രായമുണ്ട്. 50 വയസ്സുകാരി ബിന്ദു ആണ് ഈ അച്ഛനൊപ്പം ക്രിക്കറ്റ് കളിച്ച അമ്മ. ഇവരുടെ മക്കളില്‍ ഒരാളാണ് ക്രിക്കറ്റ് കളിയുടെ വീഡിയോ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്.

Read more: തോളില്‍ ശവമഞ്ചവുമായി നൃത്തം ചെയ്യുന്ന മനുഷ്യര്‍; സിനിമാക്കഥയല്ല ‘ഡാന്‍സിങ് പോള്‍ബിയറേഴ്‌സി’ന്റെ ജീവിതം

പാലക്കാട് പട്ടാമ്പിയിലാണ് ഈ ദമ്പതികളുടെ താമസം. പട്ടാളത്തിലായിരുന്നു രാമന്‍ നമ്പൂതിരി. വിരമിച്ച ശേഷം നാട്ടിലെ ക്ഷേത്രത്തില്‍ ശാന്തിപ്പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ക്രിക്കറ്റില്‍ മുന്‍പരിചയമൊന്നുമില്ലാത്ത അമ്മയുടെ ബൗളിങ് ആക്ഷന്‍ ശ്രദ്ധ നേടിയിരുന്നു.