‘മിസ് ഇന്ത്യ പട്ടം ഏറ്റുവാങ്ങിയത് സാധാരണക്കാരനായ തയ്യൽക്കാരൻ തുന്നിയ വിലകുറഞ്ഞ ഗൗൺ അണിഞ്ഞ്’- സുസ്മിത സെൻ

ബോളിവുഡിന്റെ പ്രിയ നായിക സുസ്‌മിത സെൻ 1994 ലാണ് മിസ് ഇന്ത്യ പട്ടം കരസ്ഥമാക്കുന്നത്. പിന്നീട് മിസ് യൂണിവേഴ്‌സായി കിരീടം ചൂടിയ സുസ്മിത തന്നെ വിജയിപ്പിച്ച് മിസ് ഇന്ത്യ കിരീടം നേടിനൽകിയ ഭാഗ്യ വസ്ത്രത്തെ കുറിച്ച് പറയുകയാണ്.

ഒരു സാധാരണ കുടുംബത്തിൽ നിന്നുമാണ് ഇന്ത്യയുടെ പ്രതിനിധിയായി സുസ്മിത തിരഞ്ഞെടുക്കപ്പെട്ടത്. സൗന്ദര്യ മത്സരങ്ങളിൽ വസ്ത്രങ്ങൾക്കുംപ്രാധാന്യമുണ്ട്. എന്നാൽ ഇടത്തരം കുടുംബത്തിൽ നിന്നായതുകൊണ്ട് സുസ്മിതയ്ക്ക് ഒരു ഡിസൈനറെ കൊണ്ട് വസ്ത്രം രൂപകൽപന ചെയ്യാൻ സാധിക്കുമായിരുന്നില്ല.

‘നാല് വ്യത്യസ്ത വേഷങ്ങള്‍ ധരിക്കണമായിരുന്നു. അവര്‍ നിന്റെ വസ്ത്രങ്ങളിലേക്കല്ല, നിന്നെയാണ് നോക്കുക എന്നാണ് അമ്മ പറഞ്ഞത്’.സുസ്മിത പറയുന്നു. അതുകൊണ്ട് തന്നെ സരോജിനി നഗറിലെ മാര്‍ക്കറ്റിലേക്കാണ് ഞങ്ങള്‍ പോയത്. പെറ്റിക്കോട്ട് തയ്ക്കുന്ന സാധാരണ ടെയ്‌ലറിന്റടുത്തേക്ക് പോയി. ഇത് ടിവിയില്‍ വരും, നന്നായി ചെയ്യണമെന്ന് പറഞ്ഞു. അയാളാണ് മിസ് ഇന്ത്യ ഗൗണ്‍ തയ്പ്പിച്ചു തന്നത്’. സുസ്മിത പറയുന്നു.