ഇന്ന് മുതൽ മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം ഇല്ല- മാധ്യമങ്ങളെ കാണുന്നത് ഇടവിട്ട ദിവസങ്ങളിൽ മാത്രം

കൊവിഡ് പശ്ചാത്തലത്തിൽ രോഗവിവരങ്ങൾ ജനങ്ങളിലേക്ക് കൃത്യമായി എത്തിക്കാനും കൃത്യമായ കണക്കുകൾ നൽകാനും എന്നും വൈകുന്നേരം 6 മണിക്ക് നടന്നിരുന്ന മുഖ്യമന്ത്രിയുടെ വാർത്ത സമ്മേളനം ഇന്ന് മുതൽ ഇല്ല. ഇനി മുതൽ ഒന്നിടവിട്ട ദിനങ്ങളിലാണ് പത്ര സമ്മേളനം.

ഇന്നലെ നടന്ന പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ‘നാളെ മുതൽ നമുക്ക് ഇത്തരത്തിൽ വൈകുന്നേരങ്ങളിൽ കൂടിക്കാഴ്ച ഉണ്ടാവില്ല. ഇടവിട്ട എതെങ്കിലും ദിവസങ്ങളിൽ മാത്രമായിരിക്കും ഇത്തരത്തിൽ മാധ്യമങ്ങളെ കാണുക’- മുഖ്യമന്ത്രി പറഞ്ഞു.

പത്രസമ്മേളനം ഇല്ലാത്ത ദിവസങ്ങളിൽ ആരോഗ്യമന്ത്രിയുടെ ഓഫീസ് വാർത്തക്കുറിപ്പിലൂടെ രോഗവിവരങ്ങൾ വ്യക്തമാക്കും.