നാല് വയസുള്ള കടുവയ്ക്ക് കൊവിഡ്- മനുഷ്യനിൽ നിന്നും മൃഗങ്ങളിലേക്കു പടരുന്നത് ഇതാദ്യം

ഇതുവരെ മനുഷ്യനിൽ മാത്രം കണ്ടുവന്ന കൊവിഡ് കടുവയിലും സ്ഥിരീകരിച്ചു. ന്യൂയോർക്കിലെ ബ്രോൻക്സ് മൃഗശാലയിൽ നാല് വയസുള്ള നാദിയ എന്ന കടുവയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൃഗശാലയിലെ ജീവനക്കാരനിൽ നിന്നുമാണ് നാദിയക്ക് രോഗം പകർന്നത്.

ആദ്യമായി മനുഷ്യനിൽ നിന്നും രോഗം പകർന്ന മൃഗമാണ് നാദിയ എന്ന കടുവ. നാദിയക്ക് ഒപ്പമുള്ള കടുവയ്ക്കും, രണ്ട് സൈബീരിയൻ കടുവകൾക്കും, 3 ആഫ്രിക്കൻ സിംഹങ്ങൾക്കും രോഗ ലക്ഷണമുണ്ട്.

മൃഗങ്ങളിൽ നിന്നും മനുഷ്യനിലേക്ക് കൊവിഡ് ബാധിച്ചതെങ്കിലും തിരിച്ച് സംഭവിക്കുന്നത് ആദ്യമാണ്.