24 മണിക്കൂറിനിടെ രാജ്യത്ത് 336 പേർക്ക് രോഗബാധ- 2,301 പേർ അസുഖ ബാധിതർ

കൊവിഡ്-19 ബാധ രാജ്യത്ത് ശക്തമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 336 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ മന്ത്രി ഹർഷ് ഹർഷ്‌വർധൻ ആണ് അസുഖബാധിതരുടെ എണ്ണം പുറത്തുവിട്ടത്. രാജ്യത്ത് ഇതുവരെ കോവിഡ് ബാധ സ്ഥിരീകരിച്ചത് 2,301 പേരിലാണ്.

56 പേർ രോഗം ബാധിച്ച് മരിച്ചു. നിയന്ത്രണങ്ങൾ പൂർണമായി പാലിക്കണമെന്ന് ആരോഗ്യമന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. സ്വന്തം ജീവൻ പോലും നോക്കാതെ പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകരെ മന്ത്രി അഭിനന്ദിച്ചു.

അതേസമയം കൊവിഡ് രോഗബാധിതരുടെ എണ്ണം ലോകമെമ്പാടും 10 ലക്ഷം കടന്നു. രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 50,000 കവിഞ്ഞു. 50,230 പേരാണ് ഇതുവരെ രോഗം ബാധിച്ച് മരിച്ചത്.