ഇങ്ങനെ പാടിയാൽ കണ്ണൻ നേരിട്ട് ദർശനം തരുമല്ലോ?- കുസൃതി കൊഞ്ചലുമായി ഇരട്ട സഹോദരിമാരുടെ പാട്ട്- വീഡിയോ

വിഷു പ്രമാണിച്ച് എല്ലാവരും കണിയൊരുക്കിയും സദ്യ ഒരുക്കിയുമൊക്കെ തളർന്നിരിക്കുമ്പോൾ ഉന്മേഷം നിറഞ്ഞൊരു പാട്ടു കേട്ടാലോ? തുളസിക്കതിർ നുള്ളിയെടുത്ത് എന്ന ഗാനവുമായി ഗാനാസ്വാദകരുടെ ഹൃദയം കീഴടക്കുകയാണ് രണ്ടു മിടുക്കികൾ.

ഇരട്ട സഹോദരിമാരായ രണ്ടാളും വളരെ ആസ്വദിച്ചാണ് പാട്ടു പാടുന്നത്. പാട്ടിനൊപ്പം മുഖത്ത് ഒരുപാട് ഭാവങ്ങളും വിരിയുന്നുണ്ട്. ഒരുപോലെയുള്ള വസ്ത്രമൊക്കെ അണിഞ്ഞ് ഈണത്തിൽ ഇവർ പാടുന്നത് കാണാൻ തന്നെ നല്ല രസമാണ്.

വിഷുദിനത്തിൽ പാട്ടും നൃത്തവും കഥകളുമൊക്കെയായി ഒട്ടേറെ കുരുന്നുകൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരുന്നു. ലോക്ക് ഡൗൺ നീട്ടിയതോടെ കുട്ടികളുടെ കൂടുതൽ കലാവാസനകൾ കാണാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കാം.