‘ആഴ്ചകൾക്കുള്ളിൽ കൊവിഡ് വ്യാപനം ഇരട്ടിയായി’ – ആശങ്ക പങ്കുവെച്ച് ലോകാരോഗ്യ സംഘടന

കൊവിഡ്-19 വ്യാപനം ആശങ്കയുയർത്തുന്നുവെന്ന് ലോകാരോഗ്യ സംഘടന. ഒരാഴ്ചക്കുള്ളിൽ വ്യാപനം ഇരട്ടിയായി എന്നത് ആശങ്കയുയർത്തുന്നു എന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയത്.

ഒരാഴ്ചയ്ക്കുള്ളില്‍ ലോകത്ത് മരണസംഖ്യ ഇരട്ടിയായി വര്‍ധിച്ചതില്‍ ആശങ്കയുള്ളതായി ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അധാനോം പറഞ്ഞു.കൊവിഡ്-19 എന്ന മഹാമാരി പൊട്ടിപ്പുറപ്പെട്ടിട്ട് നാലുമാസം കഴിയുമ്പോൾ വൈറസിന്റെ ആഗോള വ്യാപനത്തിൽ ആകുലതയുണ്ടെന്നും ആഴ്ചകൾക്കുള്ളിൽ വ്യാപനം ഇരട്ടി ആയതായും അദ്ദേഹം പറയുന്നു.

ഏകദേശം എല്ലാ രാജ്യങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചു കഴിഞ്ഞു, ഏതാനും ദിവസംകൊണ്ട് രോഗബാധ 10 ലക്ഷവും മരണസംഖ്യ 50,000 കടന്നേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇപ്പോഴും വൈറസിന്റെ സ്വഭാവം മനസിലാക്കാൻ സാധിച്ചിട്ടില്ല. ആദ്യമായി ഉണ്ടായ മഹാമാരി ആയതിനാൽ മരുന്നുകളും കണ്ടെത്തിയിട്ടില്ല.

ആഫ്രിക്കൻ രാജ്യങ്ങളിലും അമേരിക്കയുടെ ചില ഭാഗങ്ങളിലും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും സാമ്പത്തിക തകർച്ച ഇവിടെ ബാധിച്ചുകഴിഞ്ഞു. രോഗ ബാധ ഇതുവരെ ഇല്ലെങ്കിലും ഈ രാജ്യങ്ങളും കരുതലോടെ ഇരിക്കണം എന്ന് ടെഡ്രോസ് അധാനോം പറയുന്നു.