വിശന്നു വലഞ്ഞ വയോധികന് ഭക്ഷണം പങ്കുവെച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനവുമായി യുവരാജ് സിങ്: വീഡിയോ

കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായ കുറച്ച് പൊലീസ് ഉദ്യോഗസ്ഥരുണ്ട്. മുംബൈയിലെ തെരുവില്‍ വിശന്നു നടന്ന വയോധികന് സ്വന്തം ഭക്ഷണം നല്‍കിയ ചില പൊലീസ് ഉദ്യോഗസഥര്‍. നിരവധിപ്പേരാണ് ഈ ഉദ്യോഗസ്ഥരെ അഭിനന്ദിച്ചുകൊണ്ടും വലിയ മനസ്സിന് നന്ദി പറഞ്ഞുകൊണ്ടും രംഗത്തെത്തുന്നത്.

ഇന്‍സ്റ്റഗ്രാമില്‍ ഈ നന്മ നിറഞ്ഞ വീഡിയോ പങ്കുവെച്ചുകൊണ്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് അഭിനന്ദനമറിയിച്ചു. റോഡിലൂടെ നടക്കുകയായിരുന്ന വയോധികന് ഒരു കൂട്ടം പൊലീസ് ഉദ്യോഗസ്ഥര്‍ ഭക്ഷണം നല്‍കുന്നതായിരുന്നു വീഡിയോയില്‍. ഡ്യൂട്ടിക്കിടെ കഴിക്കുന്നതിനു വേണ്ടി ഉദ്യോഗസ്ഥര്‍ കരുതിവെച്ചതായിരുന്നു ഈ ഭക്ഷണം.

‘ഇത്തരത്തില്‍ പ്രതിസന്ധി ഘട്ടത്തിലും മനുഷ്യത്വത്തിന്റെ മുഖം കാണാനായതില്‍ ഒരുപാട് സന്തോഷമുണ്ട്. അവരുടെ നല്ല മനസ്സിനെ ഞാന്‍ ബഹുമാനിക്കുന്നു.’ എന്നു കുറിച്ചുകൊണ്ടാണ് യുവി ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചത്.