കൊവിഡ് വ്യാപനത്തെപ്പറ്റി പഠിക്കാൻ പരിശോധന- പട്ടികയിൽ എറണാകുളം, പാലക്കാട്, തൃശ്ശൂർ ജില്ലകൾ

india

കൊവിഡ്‌ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ്‌ മെഡിക്കല്‍ റിസര്‍ച്ച് നടത്തുന്ന പഠനത്തിൽ ഭാഗമാകാൻ എറണാകുളം, പാലക്കാട്, തൃശ്ശൂർ ജില്ലകളും. ജനസംഖ്യ അടിസ്ഥാനത്തിൽ പഠനം നടത്താനായി രാജ്യത്തെ 69 ജില്ലകളാണ് തിരഞ്ഞെടുത്തത്. കേരളത്തിൽ നിന്നും ഈ മൂന്നു ജില്ലകളാണുള്ളത്.

ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെയും സംസ്ഥാന ആരോഗ്യ വകുപ്പുകളുടെയും സഹകരണത്തോടെയാണ്‌ പഠനം. 21 സംസ്ഥാനങ്ങളിലെ 69 ജില്ലകളിൽ നിന്നും 24000 ആളുകളുടെ രക്ത സാമ്പിൾ എടുത്താണ് പരിശോധന.

Read More:ആത്മനിർഭർ അഭിയാൻ: 15 ഇന പദ്ധതികൾ പ്രഖ്യാപിച്ച് ധനമന്ത്രി

പൂനയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ വൈറോളജി തയാറാക്കിയ എലിസ ആന്റിബോഡി കിറ്റ്‌ ഉപയോഗിച്ചാണ് പരിശോധന നടക്കുക. തമിഴ് നാട്ടിൽ നിന്നും കർണാടകയിൽ നിന്നും മൂന്നു ജില്ലകൾ വീതമാണ് പരിശോധനക്കായി തിരഞ്ഞെടുത്തിരിക്കുന്നത്.

Story highlights-69 district’s selected for covid 19 survey