ലോക്ക് ഡൗണിൽ പരീക്ഷിക്കാം, ഖുശ്ബുവിന്റെ പ്രകൃതിദത്ത സൗന്ദര്യക്കൂട്ട്- ആരാധകർക്കായി ചർമ സംരക്ഷണ രീതികൾ പങ്കുവെച്ച് നടി

ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ബ്യൂട്ടി പാർലറുകൾ അടഞ്ഞുകിടക്കുകയാണ്. അതുകൊണ്ട് കൃത്യമായി സൗന്ദര്യ സംരക്ഷണത്തിനായി ചെയ്തിരുന്ന കാര്യങ്ങൾ മുടങ്ങിയിരിക്കുകയാണ് സിനിമാതാരങ്ങൾക്ക്. എന്നാൽ നടി ഖുശ്‌ബു ഈ ലോക്ക് ഡൗൺ സമയത്ത് വീട്ടിൽ തന്നെ പ്രകൃതിദത്തമായ സൗന്ദര്യ സംരക്ഷണ രീതികൾ ശീലിക്കുകയാണ്. മാത്രമല്ല, താനുപയോഗിക്കുന്ന പ്രകൃതിദത്ത മാർഗങ്ങൾ ആരാധകർക്കായി പങ്കുവയ്ക്കുന്നുമുണ്ട് ഖുശ്‌ബു.

ചെറുപ്പത്തിൽ മക്കളെ കുളിപ്പിക്കുമ്പോൾ സോപ്പിനു പകരം ഉപയോഗിച്ചിരുന്ന സൗന്ദര്യക്കൂട്ടാണ്‌ ഖുശ്‌ബു ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. ഈ ഫേസ്‌പാക്ക് അണിഞ്ഞു നിൽക്കുന്ന ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.

Read More: ‘മോനെ.. സുഖമായി ഇരിക്കുന്നോ? ഞെട്ടലോടെ ഞാൻ ആ ശബ്ദം തിരിച്ചറിഞ്ഞ് കണ്ണ് തുറന്നു, അത് ലാലേട്ടൻ ആയിരുന്നു’- ഹൃദ്യമായ കുറിപ്പുമായി ലോഹിതദാസിന്റെ മകൻ

തൈര്, ഒരു നുള്ള് മഞ്ഞൾ, ഒരു സ്പൂൺ തേൻ, കടലമാവ്, കുങ്കുമപ്പൂവിന്റെ ഏതാനും നാരുകൾ ഇട്ടു തിളപ്പിച്ച പാൽ എന്നിവയാണ് ഖുശ്ബുവിന്റെ ഫേസ്‌പാക്കിലടങ്ങിയിരിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ വീട്ടുവിശേഷങ്ങളൊക്കെ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ച് സജീവമാണ് ഖുശ്‌ബു.

Story highlights-actress khushboo’s beauty secret