കൈകൾ മൃദുലമാക്കാൻ എളുപ്പവഴികൾ

November 17, 2023

കൈകൾ പരുക്കാനാകുന്നത് പലപ്പോഴും സ്ത്രീകളുടെ പ്രധാന പ്രശ്നമാണ്. സോപ്പ് പതിവായി ഉപയോഗിക്കുന്നത് കൊണ്ടും തണുപ്പിന്റെ ആധിക്യം കൊണ്ടുമൊക്കെ കൈകൾ പരുക്കാനാകാറുണ്ട്.കയ്യിലെ ഈർപ്പം നഷ്ടമാകുമ്പോളാണ് കൈകൾ പരുക്കാനാകുന്നത്. വളരെ എളുപ്പത്തിൽ പഴയ മൃദുത്വം തിരികെപ്പിടിക്കാം. (tips for soft hands)

കറ്റാർവാഴയുടെ നീരെടുത്ത് അരമണിക്കൂർ കയ്യിൽ പുരട്ടി വയ്ക്കുക. പിന്നീട് കഴുകി കളയുക. ഇങ്ങനെ ദിവസേന രണ്ടു തവണ ചെയ്താൽ നഷ്‌ടമായ മൃദുത്വം തിരികെപ്പിടിക്കാൻ സാധിക്കും.

തേൻ നല്ലൊരു ഉപാധിയാണ്. തേനും ദിവസവും രണ്ടു തവണ കയ്യിൽ പുരട്ടി അരമണിക്കൂർ സൂക്ഷിക്കുക. പിന്നീട് കഴുകി കളയാം. രാത്രിയിൽ ഉറങ്ങും മുൻപ് കയ്യിൽ വെളിച്ചെണ്ണ പുരട്ടി കിടക്കുക. പുലരും വരെ കയ്യിൽ സൂക്ഷിക്കുക. പിറ്റേന്ന് കഴുകി കളയാം. തുടർച്ചയായി ചെയ്തു കഴിയുമ്പോൾ നല്ല മാറ്റമുണ്ടാകും.

Read also: ഒരു ആപ്പിളിന് വില 500! അറിയാം, ബ്ലാക്ക് ഡയമണ്ട് ആപ്പിളിന്റെ സവിശേഷത!

പെട്രോളിയം ജെല്ലി രാത്രിയിൽ ഉറങ്ങും മുൻപ് കൈകളിൽ പുരട്ടുക. ഇതും പുലർച്ചെവരെ കയ്യിൽ സൂക്ഷിക്കണം. മറ്റൊന്ന് വെളിച്ചെണ്ണയും പഞ്ചസാരയും ചേർത്ത് കൈകളിൽ നന്നായി സ്‌ക്രബ് ചെയ്യുക. വെള്ളത്തിൽ കഴുകിയതിനു ശേഷം കൈകളിൽ മോയിസ്ചറൈസർ ക്രീം ഇടുക. ഇതിലേതെങ്കിലും ശീലമാക്കിയാൽ പെട്ടെന്ന് തന്നെ മൃദുവായ കൈപ്പത്തികൾ സ്വന്തമാക്കാൻ സാധിക്കും.

Story highlights- tips for soft hands