രാത്രി ഭക്ഷണം നേരത്തെ കഴിക്കുന്നത് ഭാരം കുറയ്ക്കാൻ സഹായിക്കുമോ..? അറിയാം വിശദവിവരങ്ങൾ

January 29, 2024

ആരോഗ്യമുള്ള ശരീരം സന്തോഷമുള്ള ജീവിതം പ്രധാനം ചെയ്യും. അതുകൊണ്ട് തന്നെയാണ് വ്യായാമത്തിലും ഭക്ഷണകാര്യത്തിലും പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് പറയുന്നത്. എല്ലാം വാരിവലിച്ചു കഴിക്കുന്നതിന് പകരം ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നല്‍കിവേണം ഭക്ഷണം തെരഞ്ഞെടുക്കാന്‍. തെരഞ്ഞെടുക്കുന്ന ഭക്ഷണം പോലെതന്നെ പ്രധാനമാണ് ഭക്ഷണം കഴിക്കുന്ന സമയവും. ഭക്ഷണം കഴിക്കുന്ന സമയം ശരീരത്തിന്റെ ഊര്‍ജ്ജവിനിയോഗത്തെയും വിശപ്പിനെയും കൊഴുപ്പ് ശേഖരിക്കുന്ന രീതിയെയുമൊക്കെ സ്വാധീനിക്കുമെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ( Health benefits of having an early dinner )

സാധ്യമാകുമെങ്കില്‍ പ്രഭാത ഭക്ഷണത്തിന് ശേഷം അടുത്ത പത്ത് മണിക്കൂറിനുള്ളില്‍ ആ ദിവസത്തേക്ക് ആവശ്യമായ ഭക്ഷണമെല്ലാം കഴിക്കുന്നത് ആരോഗ്യകരമായ ശരീരം പ്രധാനം ചെയ്യുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതായത് രാവിലെ ഒമ്പത് മണിക്ക് പ്രഭാതഭക്ഷണം കഴിക്കുന്നവരാണെങ്കില്‍ അവര്‍ വൈകുന്നേരം ഏഴ് മണിക്കെങ്കിലും രാത്രി ഭക്ഷണം കഴിക്കുന്നതാണ് ഏറ്റവും ഉചിതം. നാല് മണിക്കൂര്‍ വൈകി ഭക്ഷണം കഴിക്കുന്നവര്‍ക്ക് കൂടുതല്‍ വിശപ്പുണ്ടാകും. മാത്രവുമല്ല ഇവരുടെ ശരീരം കാലറി ദഹിപ്പിക്കുന്നതിന്റെ നിരക്ക് കുറവായിരിക്കും. അതുകൊണ്ട് ഇവരില്‍ കൊഴുപ്പ് കെട്ടിക്കിടക്കാനുള്ള സാധ്യത കൂടുതലാണെന്നും പഠന റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Read Also : ചുണ്ട് വരണ്ടുപൊട്ടുന്നത് പതിവ്? ഇനി ഈ മാർഗങ്ങളൊന്ന് പരീക്ഷിക്കാം

ദിവസത്തില്‍ നേരത്തെ ഭക്ഷണം കഴിക്കുകയും നേരം വൈകി ഭക്ഷണം കഴിക്കുകയൂം ചെയ്യുന്ന രണ്ട് സംഘങ്ങളാക്കിയാണ് പഠനം നടത്തിയത്. അമിതഭാരമുള്ള 16 പേരെയാണ് പഠനത്തിന് വിധേയമാക്കിയത്.
ഒരേ തരത്തിലുള്ള ഭക്ഷണമാണ് ഇവര്‍ക്ക് നല്‍കിയത്. പഠനത്തില്‍ ഭക്ഷണം വൈകി കഴിക്കുന്നവരില്‍ ലെപ്റ്റിന്‍ എന്ന ഹോര്‍മോണ്‍ താഴ്ന്ന തോതിലാണ് കാണപ്പെട്ടത്. വിശപ്പിനെ നിയന്ത്രിക്കാനും വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കാനും സഹായിക്കുന്ന ഹോര്‍മോണാണ് ലെപ്റ്റിന്‍.

Story highlights : Health benefits of having an early dinner