അമ്മയുടെ ‘തുമ്മല്‍ അഭിനയം’; നിര്‍ത്താതെ ചിരിച്ച് കുഞ്ഞാവ: മനോഹരമായ ചിരി വീഡിയോ പങ്കുവെച്ച് അമിതാഭ് ബച്ചനും

Amitabh Bachchan shares adorable video of baby laughing

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. നിഷ്‌കളങ്കത നിറഞ്ഞ കുരുന്നുകളുടെ വീഡിയോകളും ചിത്രങ്ങളുമൊക്കെ വളരെ വേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുള്ളത്. അടുത്തിടെ രണ്ട് കുഞ്ഞു സഹോദരങ്ങള്‍ ചിരിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. വീണ്ടും വൈറലാവുകയാണ് ഒരു ചിരി.

ഒരു കുഞ്ഞുവാവയാണ് ഈ ചിരി വീഡിയോയിലെ താരം. ഈ കുരുന്ന് ചിരി കാഴ്ചക്കാരെ പോലും ചിരിപ്പിക്കുന്നു. അമ്മ തുമ്മുന്നത് കാണുമ്പോള്‍ നിറഞ്ഞ് ചിരിക്കുകയാണ് ഈ കുഞ്ഞുവാവ. എന്നാല്‍ അമ്മയുടെ തുമ്മല്‍ ആകട്ടെ അഭിനയവും. കുഞ്ഞിനെ ചിരിപ്പിക്കാന്‍ തുമ്മല്‍ അഭിനയിക്കുകയാണ് ഈ അമ്മ.

Read more: വൈദ്യുത ലൈനില്‍ കുടുങ്ങിയ കുട്ടിക്കുരങ്ങനെ സാഹസികമായി രക്ഷിച്ച് അമ്മക്കുരങ്ങ്: വൈറല്‍ വീഡിയോ

ബോളിവുഡ് താരം അമിതാഭ് ബച്ചനും രസകരമായ ഈ ചിരി വീഡിയോ പങ്കുവെച്ചിട്ടുണ്ട്. നിഷ്‌കളങ്കതയോടെ നിര്‍ത്താതെ ചിരിക്കുന്ന കുഞ്ഞുവാവ മനോഹരമായ ചിരി കൊണ്ട് സോഷ്യല്‍മീഡിയയുടെ മനം കവരുകയാണ്.

Story highlights: Amitabh Bachchan shares adorable video of baby laughing