കോഴിക്കുഞ്ഞുങ്ങളോട് കുറുമ്പ് കാട്ടി പൂച്ചക്കുട്ടി; ‘പോരാടി’ കോഴിക്കുഞ്ഞും: വൈറല്‍ വീഡിയോ

Cat playing with Chickens viral video

രസകരവും കൗതുകം നിറഞ്ഞതുമായ വീഡിയോകള്‍ അതിവേഗത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ഇടം നേടുന്നത്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. മനുഷ്യരെപ്പോലെതന്നെ കുറുമ്പ് കാട്ടിയും കുസൃതികാട്ടിയുമൊക്കെ പക്ഷികളും മൃഗങ്ങളുമൊക്കെ സോഷ്യല്‍മീഡിയയില്‍ വൈറലാകാറുണ്ട്.

ഇപ്പോഴിതാ ഇത്തരത്തിലുള്ള ഒരു വീഡിയോ ശ്രദ്ധ നേടുന്നു. കുറച്ച് കോഴിക്കുഞ്ഞുങ്ങളും ഒരു പൂച്ചക്കുട്ടിയുമാണ് ഈ വീഡിയോയിലെ താരങ്ങള്‍. ഭക്ഷണം ചികയുന്ന കോഴിക്കുഞ്ഞുങ്ങളോട് കുറുമ്പ് കാട്ടുകയാണ് പൂച്ച. ശല്യപ്പെടുത്തല്‍ സഹിക്കാതായപ്പോള്‍ കോഴിക്കുഞ്ഞില്‍ ഒരെണ്ണം തിരിച്ച് പ്രതികരിക്കുന്നുണ്ട്. ഇതുകണ്ട് പൂച്ച ഭയന്ന് മാറിനില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

Read more: വെള്ളക്കെട്ടില്‍ വീണ കുഞ്ഞന്‍ ആനയെ കരകയറാന്‍ സഹായിച്ച് മറ്റൊരു ആന: വൈറല്‍ വീഡിയോ

നാളുകള്‍ക്ക് മുന്‍പേ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതാണ് ഈ വീഡിയോ. എന്നാല്‍ ഫോറസ്റ്റ് സര്‍വീസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദ കഴിഞ്ഞ ദിവസം രസകരമായ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ കോഴിക്കുഞ്ഞിന്റെ പോരാട്ടവും പൂച്ചക്കുട്ടിയുടെ കുസൃതിയും വീണ്ടും സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

Story highlights: Cat playing with Chickens viral video