രാജ്യത്ത് കൊവിഡ് മരണം 1981 ആയി

Covid 19 in India latest updates

രാജ്യത്ത് പൂര്‍ണ്ണമായും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ ഭീതി. ഇതുവരെ 1981 പേരാണ് കൊവിഡ് രോഗം മൂലം ഇന്ത്യയില്‍ മരണപ്പെട്ടത്. ഏറ്റവും പുതുതായി 3320 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 59,662 ആയി ഉയര്‍ന്നു. കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രലയത്തിന്റേതാണ് കണക്കുകള്‍.

അതേസമയം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ അറുപത് ശതമാനവും മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, പൂനെ, താനെ, ഇന്ദോര്‍, ചെന്നെ, ജയ്പൂര്‍ എന്നീ എട്ടുനഗരങ്ങളില്‍ നിന്നുള്ളതാണ്. മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് എന്നീ നഗരങ്ങളിലാണ് ഇതില്‍ 42 ശതമാനവും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Read more: അന്ന് നടി റാണി ചന്ദ്ര പരിചയപ്പെടുത്തിയ ആ മെലിഞ്ഞ പയ്യനാണ് പിന്നീട് മലയാള സിനിമയുടെ ഹരമായി മാറിയ സംവിധായകന്‍: വിശേഷങ്ങളുമായി ‘FILMY FRIDAYS’-ല്‍ ബാലചന്ദ്രമേനോന്‍

അതേസമയം ലോക്ക് ഡൗണ്‍ 40 ദിവസം പിന്നിട്ടിട്ടും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ വൈറസ്. അതുകൊണ്ടുതന്നെ നിയന്ത്രിത മേഖലാ തലത്തിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായിരിക്കും ഇനി മുന്‍തൂക്കം നല്‍കുക. കഴിഞ്ഞ 28 ദിവസത്തിനുള്ളില്‍ രാജ്യത്തെ 42 ജില്ലകളില്‍ ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അതുപോലെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 47 ജില്ലയിലും പുതുതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. ഇത്തരം കണക്കുകള്‍ കൂടുതല്‍ ആശ്വാസം പകരുന്നു.

Story highlights: Covid 19 positive cases India updates