സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി

സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാൾ കൂടി മരിച്ചു.വയനാട് സ്വദേശി ആമിന (53 )ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന ഇവർ അർബുദ ബാധിതയായിരുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഇവർ വിദേശത്തുനിന്നും നാട്ടിലെത്തിയത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.

Story Highlights: covid death reported in kerala