വിട്ടൊഴിയാതെ കൊവിഡ്; ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക്

corona virus

ലോകത്തെ മുഴുവൻ ആശങ്കയിലാക്കി കൊറോണ വൈറസ് ബാധിതരുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. രോഗബാധിതരുടെ എണ്ണം 50 ലക്ഷത്തിലേക്ക് അടുക്കുന്നു. 49,82,309 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 3,24,508 പേർ ഇതുവരെ മരിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു.

അമേരിക്കയിൽ മാത്രം രോഗബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷം കടന്നു. ഇന്നലെ മാത്രം 1500 ലധികം പേർ മരിച്ചു. ബ്രസീലിൽ മരണം 17,971 ആയി. ബ്രിട്ടനിൽ ഇതുവരെ 35,341 പേരും ഇറ്റലിയിൽ 32,169 പേരും മരിച്ചു.

Read also: ഇതാണ് ഇന്ത്യയിലെ വൻമതിൽ; അത്ഭുത കാഴ്ചകൾ ഒരുക്കി കുംഭൽഗഡ് കോട്ട

ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 106,750 ആയി. 3303 പേർ ഇതുവരെ മരിച്ചു. 61,149 പേരാണ് ചികിത്സയിലുള്ളത്. 42,298 പേർ രോഗമുക്തരായി. രാജ്യത്ത് 24 മണിക്കൂറിനിടെ 5611 പോസിറ്റീവ് കേസുകളും 140 മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്ര, ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Story Highlights: covid positive cases reaching 50 lakhs