രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 138845 ആയി; മരണം 4000 കടന്നു

Covid 19 in India latest updates

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 138845 ആയി. മരണം 4021 ആയി. 24 മണിക്കൂറിനിടെ 6977 പോസിറ്റീവ് കേസുകളും 154 മരണവും റിപ്പോർട്ട് ചെയ്തു. 77103 പേരാണ് കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 57720 പേർ രോഗമുക്തി നേടിയിട്ടുണ്ട്.

ഗുജറാത്തിൽ ആകെ കൊവിഡ് കേസുകൾ 14063 ആയി. 858 പേർ മരിച്ചു. ഡൽഹിയിൽ ആകെ പോസിറ്റീവ് കേസുകൾ 13418, മരണം 261 ആയി. രാജസ്ഥാനിൽ കൊവിഡ് ബാധിതരുടെ എണ്ണം 7000 കടന്നു.

Read also: ‘ഖജിരാ മുഹബത്ത് വാലാ..’- മനോഹരമായ ചുവടുകളിലും ലാസ്യ ഭാവങ്ങളിലും നിറഞ്ഞാടി ഒരു വയോധികൻ- വീഡിയോ

കേരളത്തിൽ 322 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 520 പേര്‍ ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 95,394 പേര്‍ നിരീക്ഷണത്തിലാണ്. 

Story Highlights: covid updates India