റോഡ് മുറിച്ചുകടക്കാന്‍ മുള്ളന്‍പന്നിയെ സഹായിക്കുന്ന കാക്ക: വൈറല്‍ വീഡിയോ

Crow helps hedgehog cross road viral video

പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്ന് കഥാകാരന്‍ വൈക്കം മുഹമ്മദ് ബഷീര്‍ പണ്ടേ പറഞ്ഞുവെച്ചിട്ടുണ്ട്. ഭൂമിയിലേത് എന്നപോലെതന്നെ സമൂഹമാധ്യമങ്ങളിലും നിറസാന്നിധ്യമാണ് പക്ഷികളും മൃഗങ്ങളുമൊക്കെ. സോഷ്യല്‍ മീഡിയ എന്താണെന്ന് അറിയില്ലെങ്കിലും പലപ്പോഴും മനുഷ്യരേക്കാള്‍ ഉപരി മറ്റു പല ജീവജാലങ്ങളും സൈബര്‍ ഇടങ്ങളില്‍ ശ്രദ്ധ നേടുന്നു. ഇപ്പോഴിതാ വൈലാവുകയാണ് മൃഗങ്ങളുടെ അല്പം കൗതുകം നിറഞ്ഞ ഒരു വീഡിയോ.

ഒരു കാക്കയും മുള്ളന്‍പന്നിയുമാണ് ഈ വീഡിയോയിലെ താരങ്ങള്‍. റോഡ് മുറിച്ചുകടക്കാന്‍ മുള്ളന്‍ പന്നിയെ സഹായിക്കുകയാണ് കാക്ക. റോഡിലൂടെ പോയിക്കൊണ്ടിരിക്കവെ ഒരു വാഹനത്തിലുണ്ടായിരുന്ന ആളാണ് കൗതുകകരമായ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

Read more: കെപിഎസി ലളിതയ്ക്ക് ഒരു പിന്മുറക്കാരിയോ..; ഭാവാഭിനയത്തിൽ അതിശയിപ്പിച്ച് കുഞ്ഞുമിടുക്കി, വിഡീയോ

വീഡിയോ ആരംഭിയ്ക്കുമ്പോള്‍ കാക്കയും മുള്ളന്‍പന്നിയും റോഡിന്റെ നടുവിലാണ്. റോഡിലൂടെ ഒരു കാറും വരുന്നുണ്ട്. ഇതുകണ്ട കാക്ക മുള്ളന്‍പന്നിയുടെ പിറകില്‍ ഇടയ്ക്കിടെ കൊത്തുന്നു. ഇതിനനുസരിച്ച് മുള്ളന്‍പന്നി മുന്നിലേയ്ക്കു നീങ്ങുന്നതും വീഡിയോയില്‍ കാണാം. ഇരുവരും റോഡ് പൂര്‍ണ്ണമായും മറികടന്ന ശേഷമാണ് കാക്ക അകന്നത്.

എന്നാല്‍ മുള്ളന്‍പന്നിയെ ഇത്തരത്തില്‍ കൊത്തുന്നത് കാക്കയുടെ ഒരു വിനോദമാണെന്നും ചിലര്‍ വീഡിയോയ്ക്ക് കമന്റായി അഭിപ്രായപ്പെടുന്നുണ്ട്. എന്തായാലും കാക്കയും മുള്ളന്‍പന്നിയും സുരക്ഷിതമായിത്തന്നെ റോഡ് മുറിച്ചുകടന്നു. സമൂഹമാധ്യമങ്ങളില്‍ നിരവധിപ്പേരാണ് ഈ വീഡിയോ പങ്കുവയ്ക്കുന്നത്.

Story highlights: Crow helps hedgehog cross road viral video