ടിക് ടോക്ക് ഹിറ്റ്; ‍ഡേവിഡ് വാര്‍ണറെ സിനിമയിലേയ്ക്ക് ക്ഷണിച്ച് ‘പോക്കിരി’ സംവിധായകന്‍

David Warner Pokkiri dialogue tik tok

ലോക്ക് ഡൗണ്‍കാലത്ത് സമൂഹമാധ്യങ്ങള്‍ക്ക് ജനസ്വീകാര്യത കൂടി എന്ന് പറയാതിരിക്കാന്‍ ആവില്ല. ചലച്ചിത്രതാരങ്ങളും കായിക താരങ്ങളുമടക്കം സോഷ്യല്‍ മീഡിയയില്‍ ഇക്കാലത്ത് കൂടുതല്‍ സജീവമായി. കളിക്കളങ്ങള്‍ നിശ്ചലമായതോടെ വിരസത മാറ്റാന്‍ ടിക് ടോക്കില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഡേവിഡ് വാര്‍ണര്‍. കുടുംബത്തോടൊപ്പമുള്ള വാര്‍ണറിന്റെ ടിക് ടോക്ക് പ്രകടനങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോഴിതാ താരത്തെ സിനിമയിലേയ്ക്ക് ക്ഷണിച്ചിരിക്കുകയാണ് തെലുങ്ക് സംവിധായകന്‍ പൂരി ജഗന്നാഥ്. അദ്ദേഹം സംവിധാനം നിര്‍വഹിച്ച പോക്കിരി എന്ന ചിത്രത്തിലെ ഡയലോഗിന് ടിക് ടോക്ക് ചെയ്യുന്ന വീഡിയോ വാര്‍ണര്‍ പങ്കുവെച്ചിരുന്നു. ഈ പ്രകടനത്തെ അഭിനന്ദിച്ചുകൊണ്ടാണ് പൂരി ജഗന്നാഥ് താരത്തെ സിനിമയിലേയ്ക്ക് ക്ഷണിച്ചത്.

Read more: പാട്ടുപോലെ ശ്രദ്ധ നേടി ഭാവഗായകന്‍റെ പുതിയ ലുക്കും- ചിത്രങ്ങള്‍

‘ഈ സിനിമ ഏതാണെന്ന് ഊഹിക്കൂ…’ എന്ന് കുറിച്ചുകൊണ്ടാണ് വാര്‍ണര്‍ പോക്കിരി രംഗത്തിന്റെ ടിക് ടോക്ക് വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. ഐപിഎല്‍ ടീമായ സണ്‍റൈസേഴ്‌സ് ഹൈദരബാദിന്റെ ജേഴ്‌സിയണിഞ്ഞ് ബാറ്റും കൈയില്‍പിടിച്ചുകൊണ്ടായിരുന്നു താരത്തിന്റെ പ്രകടനം. ‘ഈ ഡയലോഗ് പറയാന്‍ ശ്രമിക്കൂ…’ എന്ന് ആരാധകരോടും വാര്‍ണര്‍ ആഹ്വാനം ചെയ്തിരുന്നു.

Read more: പാഞ്ഞെത്തി, പിന്നെ വാനില്‍ ഉയര്‍ന്ന് പൊങ്ങി; മറിഞ്ഞു ‘ഫോറന്‍സിക്’ ക്ലൈമാക്‌സ് രംഗം: ചിത്രീകരണ വീഡിയോ

ഇതിനുപിന്നാലെ വാര്‍ണറിനെ അഭിനന്ദിച്ച് എത്തിയവരും നിരവധിയാണ്. ‘ഡേവിഡ്, ഈ ഡയലോഗ് താങ്കള്‍ക്ക് വളരെയധികം ചേരുന്നുണ്ട്. കരുത്തും തന്റേടവും ആവോളം. ഒരു അഭിനേതാവ് എന്ന നിലയിലും നിങ്ങള്‍ പ്രതിഭ തെളിയിച്ചിരിക്കുന്നു. എന്റെ ഒരു സിനിമയില്‍ കാമിയോ റോളില്‍ പ്രത്യക്ഷപ്പെടുമെന്ന് കരുതുന്നു’ വാര്‍ണറെ അഭിനന്ദിച്ചുകൊണ്ട് പൂരി ജഗന്നാഥ് ട്വീറ്റ് ചെയ്തു.

Story Highlights: David Warner Pokkiri dialogue tiktok- director Puri Jagannadh asks do a cameo