കരുത്താണ്, പ്രതീക്ഷയും: കൊവിഡ് വാര്‍ഡിലെ ഡ്യൂട്ടിക്ക്‌ ശേഷം മടങ്ങിയെത്തിയ വനിതാ ഡോക്ടര്‍ക്ക് ഗംഭീര സ്വീകരണവുമായി അയല്‍ക്കാര്‍ ; മിഴി നിറച്ച് ഡോക്ടറും

doctor treating covid patients applause from neighbors

കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് ലോകം. ചെറുത്തുനില്‍പ്പ് ശക്തമാക്കിയിരിക്കുകയാണ് ഇന്ത്യയും. കൊവിഡ് രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം ജീവന്‍ പോലും മറന്നാണ് ഡോക്ടര്‍മാരും നഴ്‌സുമാരും അടങ്ങുന്ന ആരോഗ്യപ്രവര്‍ത്തകരും പൊലീസ് ഉദ്യോഗസ്ഥരുമെല്ലാം സേവനം ചെയ്യുന്നത്. ഇപ്പോഴിതാ കൊറോണയെ പ്രതിരോധിക്കാന്‍ എല്ലാംമറന്ന് കഷ്ടപ്പെടുന്ന ഡോക്ടറിനെ ഹൃദയപൂര്‍വ്വം സ്വീകരിക്കുന്ന അയല്‍ക്കാരുടെ വീഡിയോ ശ്രദ്ധ നേടുന്നു.

കൊറോണ വാര്‍ഡിലെ ജോലിക്ക് ശേഷം തിരിച്ചെത്തിയ വനിതാ ഡോക്ടറെ സ്വീകരിക്കുകയാണ് ഒരു ഫ്ലാറ്റ് സമുച്ചയത്തിലെ അയല്‍ക്കാരെല്ലാം ചേര്‍ന്ന്. ബംഗളൂരുവില്‍ നിന്നുള്ളതാണ് ഹൃദയം നിറയ്ക്കുന്ന ഈ കാഴ്ചകള്‍.

Read more: ഗംഭീര ആലാപനവുമായി മകള്‍, പാട്ടിന് കോറസ് പാടി അമ്മ; കലത്തില്‍ താളമിട്ട് അച്ഛനും: വൈറല്‍ വീഡിയോ

എം എസ് രാമയ്യ ഹോസ്പിറ്റലിലെ ഡോക്ടറായ വിജയശ്രീക്കാണ് നിറമനസ്സോടെ ഒരു ഫ്ലാറ്റ് സമുച്ചയം ഒന്നാകെ സ്വീകരണമൊരുക്കിയത്. ഓരോരുത്തരും തങ്ങളുടെ ഫ്ലാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് ഡോക്ടര്‍ വിജയശ്രീയെ കരഘോഷത്തോടെ വരവേറ്റു. ഇതു കണ്ട ഡോകടര്‍ സന്തോഷത്തോടെ മിഴി നിറയ്ക്കന്നതും വീഡിയോയില്‍ കാണാം.

Read more: അസുഖം ബാധിച്ച കുഞ്ഞിനേയും ചുമന്ന് ആശുപത്രിയിലേക്ക്, താങ്ങായി ഡോക്ടർ; വൈറലായി ചിത്രങ്ങൾ

കൊവിഡ് രോഗബാധിതരെ ചികിത്സിക്കുന്ന നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇത്തരത്തില്‍ പലയിടങ്ങളിലും സ്വീകരണമൊരുക്കുന്നു. മനസ്സു നിറയ്ക്കുന്ന ഇത്തരം സ്‌നേഹ നിമിഷങ്ങളുടെ വീഡിയോകളും സമൂഹമാധ്യമങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ട്. കൊവിഡ് പ്രതിരോധത്തിന് കരുത്ത് പകരുന്നു ഇത്തരം സ്‌നേഹനിമിഷങ്ങള്‍. Story Highlights: covid warrior Doctor gets applause from neighbors