നാലാംഘട്ട ലോക്ക് ഡൗണ്‍; നിര്‍ദ്ദേശങ്ങള്‍ ഇന്നെത്തിയേക്കും

Sunday Lock Down

മാസങ്ങളായി കൊവിഡ് 19 എന്ന മഹാമാരിക്കെതിരായ പോരാട്ടത്തിലാണ് രാജ്യം. എന്നാല്‍ പൂര്‍ണ്ണമായും ഇതുവരെയും നിയന്ത്രണ വിധേയമായിട്ടില്ല കൊറോണ ഭീതി. അതേസമയം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച മൂന്നാം ഘട്ട ലോക്ക് ഡൗണ്‍ നാളെ അവസാനിക്കും.

രാജ്യത്തെ നാലാം ഘട്ട ലോക്ക് ഡൗണിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ന് പുറത്തിറങ്ങിയേക്കും. പൊതുഗതാഗതം ഉള്‍പ്പെടെയുള്ള സംവിധാനങ്ങളില്‍ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. കൊവിഡ് പശ്ചാത്തലത്തില്‍ നിര്‍ത്തിവെച്ച ട്രെയിന്‍ സര്‍വീസ് ഭാഗീകമായി പുനഃരാരംഭിച്ചിരുന്നു. ഇതിനു പിന്നാലെ ബസ്, വിമാന സര്‍വീസുകളും ഭാഗീകമായി പുനഃരാരംഭിയ്ക്കാന്‍ സാധ്യതയുണ്ട്. വിവിധ സംസ്ഥാനങ്ങള്‍ കേന്ദ്രസര്‍ക്കാരിനോട് ഈ ആവശ്യം മുന്നോട്ട് വെച്ചിരുന്നു.

Read more: ആരും ചിരിച്ചുപോകും… ദേ ഇതാണ് സോഷ്യല്‍മീഡിയയെ മയക്കിയ സ്‌നേഹച്ചിരി: വൈറല്‍ വീഡിയോ

അതേസമയം ഇളവുകള്‍ നല്‍കുമെങ്കിലും കണ്ടെയ്ന്‍മെന്റ് ഏരിയകളില്‍ കര്‍ശന നിയന്ത്രണം തുടരും. നാലാം ഘട്ട ലോക്ക് ഡൗണില്‍ സലൂണ്‍, ബാര്‍ബര്‍ ഷോപ്പ് എന്നിവ തുറക്കാന്‍ അനുവാദം നല്‍കിയേക്കും എന്നും സൂചനയുണ്ട്.

Story highlights: fourth phase lock down directions announce by today