ഓടുന്ന വണ്ടിയിൽ ആകാശ ചിറകിലേറി നായക്കുട്ടി- രസകരമായ വീഡിയോ

വളർത്തുമൃഗങ്ങളായ നായ, പൂച്ച തുടങ്ങിയവയുടെയൊക്കെ കളിയും ചിരിയും കണ്ടിരിക്കാൻ തന്നെ രസമാണ്. ഒഴിവുസമയങ്ങളിൽ വിരസത അകറ്റാൻ ഇവയെ നോക്കിയിരുന്നാൽ മാത്രം മതി. കുസൃതിയും സ്നേഹവും കൊണ്ട് മനസ് നിറയ്ക്കും. ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ രസകരമായൊരു വീഡിയോ ആണ് ശ്രദ്ധേയമാകുന്നത്.

ഓടുന്ന വാഹനത്തിനു പുറത്ത് കൈകളിൽ ഉയർത്തി നിർത്തിയിരിക്കുകയാണ് ഒരു പട്ടികുഞ്ഞിനെ. വാഹനത്തിന്റെ വേഗതയ്ക്കനുസരിച്ചും കാറ്റിനനുസരിച്ചും നീങ്ങുന്ന പട്ടികുഞ്ഞിന്റെ വിചാരം അത് ആകാശത്ത് പറക്കുകയാണെന്നാണ്.

Read More:കിടപ്പിലായ അമ്മയുമായി ബലൂൺ തട്ടി കളിച്ച് ഒരു മകൻ- ഹൃദ്യമായൊരു മാതൃദിന കാഴ്ച- വീഡിയോ

മുൻ-പിൻ കാലുകൾ വായുവിൽ ചലിപ്പിച്ച് ഇടക്കിടക്ക് വാഹനത്തിനുള്ളിലേക്ക് സന്തോഷത്തോടെ നോക്കിയും ഇരിക്കുകയാണ് പട്ടിക്കുഞ്ഞ്. ആത്മവിശ്വാസത്തോടെയും സംതൃപ്തിയോടെയുമായുള്ള അതിന്റെ ഇരിപ്പ് കണ്ടാൽ ആരുടേയും മനസ് നിറയും.

Story highlights-Funny video of the puppy