തനിക്ക് കിട്ടിയ ഭക്ഷണത്തിൽ നിന്നും ഒരു പങ്ക് എലിക്ക് പകുത്തുനൽകി കാക്ക- ഹൃദയം തൊടുന്ന വീഡിയോ

മനുഷ്യനേക്കാൾ സഹാനുഭൂതിയുള്ളവരാണ് മൃഗങ്ങളും പക്ഷികളും. സഹജീവികളോട് അവർ കാണിക്കുന്ന കാരുണ്യവും കനിവുമൊക്കെ ആരുടേയും ഹൃദയം കീഴടക്കും. എല്ലാമുണ്ടായിട്ടും എന്തെങ്കിലും മറ്റൊരാൾക്ക് കൊടുക്കാൻ തയ്യാറാകാത്തവരാണ് മനുഷ്യരിൽ അധികവും. എന്നാൽ രാവന്തിയോളം തേടി കിട്ടിയ ഭക്ഷണത്തിന്റെ പങ്ക് വീതിച്ച് നൽകുന്ന കാക്കയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.

കുപ്പയിലും കുഴിയിലുമെല്ലാം തേടിയാണ് ഭക്ഷണത്തിന്റെ ഒരു വറ്റെങ്കിലും കാക്കകൾക്ക് കിട്ടുന്നത്. അങ്ങനെ തേടി കിട്ടിയ ഒരു ഭക്ഷണ എലിക്ക് വീതിച്ച് നൽകുകയാണ് കാക്ക. കാക്ക ആഹാരം കൊത്തിയെടുക്കുമ്പോൾ അടുത്തേക്ക് ഓടി വന്നിട്ട് മാളത്തിലേക്ക് തിരികെ മടങ്ങുകയാണ് എലി. ഭക്ഷണം കിട്ടിയില്ലെങ്കിലും കാക്കയുടെ ഉപദ്രവമേൽക്കണ്ടല്ലോ എന്നോർത്താവണം ഓടിയൊളിച്ചത്.

എന്നാൽ കാക്ക ചെയ്തത് തന്റെ ഭക്ഷണത്തിന്റെ പങ്ക് വീതിച്ച് എലിക്ക് നൽകുകയാണ്. ഭക്ഷണം വീതിച്ച് ഒരു പങ്ക് കൊത്തിയെടുത്ത് എലി പോയ വഴി ചെന്ന് കുറച്ച് നേരം കാത്തു നിന്നു. പുറത്തേക്ക് കാണാതായതോടെ ചുറ്റും നിരീക്ഷിച്ച ശേഷം മാളത്തിന് പുറത്ത് ഭക്ഷണത്തിന്റെ പങ്ക് വെച്ച് വീണ്ടും കാത്തുനിൽക്കുകയാണ് കാക്ക. എലിയെ കാണാതായതോടെ തന്റെ ഭക്ഷണത്തിനടുത്തേക്ക് മടങ്ങുകയും ചെയ്തു. കാക്ക പോയതോടെ പുറത്തെത്തി തന്റെ ഭക്ഷണത്തിന്റെ പങ്ക് എലി കൈപ്പറ്റുകയും ചെയ്തു.

Read More:‘ഏതു പാത്രത്തിലെടുക്കുമ്പോഴും അതിന്റെ രൂപം പ്രാപിക്കുന്നൊരു പുഴയാണ് ലാലേട്ടൻ’- മോഹൻലാലിന് പിറന്നാൾ ആശംസിച്ച് മഞ്ജു വാര്യർ

കാക്കയുടെ ഈ പ്രവർത്തി ആരുടേയും മനസ് നിറയ്ക്കും. കാരണം ഇന്ന് സമൂഹത്തിൽ മറ്റുള്ളവരെ സഹായിക്കാൻ മനസുള്ളവർ കുറവാണ്. ചിന്താശേഷിയില്ലാത്ത പക്ഷികളും മൃഗങ്ങളും ഇങ്ങനെയുള്ള പ്രവർത്തികളിലൂടെ മനുഷ്യനെ അമ്പരപ്പിക്കുകയാണ്.

Story highlights-heart touching video of crow sharing his food with rat