അമ്മയുടെ ചെറുപ്പകാല ചിത്രങ്ങൾ പുനരാവിഷ്കരിച്ച് അഹാനയുടെ സഹോദരി ഇഷാനി കൃഷ്ണ

സമൂഹമാധ്യമങ്ങളിൽ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ മക്കൾ. അഹാന കൃഷ്ണയ്ക്ക് പിന്നാലെ ഏറ്റവും ഇളയ സഹോദരി ഹൻസികയും പിന്നാലെ ഇഷാനിയും സിനിമയിൽ അരങ്ങേറ്റം കുറിച്ച് കഴിഞ്ഞു. മറ്റൊരു സഹോദരിയായ ദിയ സിനിമയിലേക്ക് എത്തിയിട്ടില്ലെങ്കിലും ഇൻസ്റ്റാഗ്രാമിൽ താരമാണ്. ലോക്ക് ഡൗൺ സമയത്ത് സഹോദരിമാർ ടിക് ടോക്കും, യൂട്യൂബ് വീഡിയോയുമൊക്കെയായി സജീവമാണ്.

ഇപ്പോൾ ഇഷാനി കൃഷ്ണ ഒരു പുത്തൻ ട്രെൻഡുമായി എത്തിയിരിക്കുകയാണ്. അമ്മ സിന്ധു കൃഷ്ണയുടെ പഴയകാല ചിത്രങ്ങൾ പുനരാവിഷ്കരിക്കുകയാണ് ഇഷാനി. രണ്ടു ചിത്രങ്ങളാണ് ഇഷാനി പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ തനിപ്പകർപ്പെന്നാണ് ആരാധകർ ചിത്രങ്ങൾക്ക് കമന്റ്റ് ചെയ്തിരിക്കുന്നത്.

View this post on Instagram

Part 1/5 Recreating Gold ⭐ Mom @16 Me @19

A post shared by Ishaani Krishna (@ishaani_krishna) on

Read More:വാറ്റു ചാരായത്തിൽ നിന്നും സാനിറ്റൈസർ; ഗുലുമാലിലായി നടി വിദ്യ വിജയകുമാർ- രസകരമായ വീഡിയോ

View this post on Instagram

Part 2/5 Recreating Gold ⭐ Mom @ 21 Me @ 19

A post shared by Ishaani Krishna (@ishaani_krishna) on

മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിലെത്തുന്ന ‘വൺ’ എന്ന ചിത്രത്തിലൂടെയാണ് ഇഷാനി കൃഷ്ണ സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചിത്രീകരണം പൂർത്തിയായ ചിത്രത്തിൽ ശ്രദ്ധേയമായ വേഷമാണ് ഇഷാനി കൈകാര്യം ചെയ്യുന്നത്.

Story highlights-Ishaani krishna recreating mother’s teenage photos