സംസ്ഥാനത്ത് ഇന്ന് 16 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

Kerala Latest Covid 19 Updates Press Meet

കേരളത്തില്‍ ഇന്ന് 16 പേര്‍ക്കുകൂടി പുതുതായി കൊവിഡ് രോഗം സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. വയനാട്-5, മലപ്പുറം-4, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ രണ്ട് വീതം, കൊല്ലം, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ച 16 പേരില്‍ ഏഴ് പേര്‍ വിദേശത്തുനിന്നും എത്തിയവരാണ്. നിലവില്‍ 80 പേരാണ് കേരളത്തിലെ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്.

Story highlights: Kerala Covid updates CM Pinarayi Vijayan press meet